
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ച് നാല് പേര് മരിച്ചു. 68 പേരില്‍ രോഗം സ്ഥിരീകരിച്ചു. 94 പേര് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. 13 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ 33 പേര് ചികിത്സ തേടിയിട്ടുണ്ട്.
കാസര്‍ഗോഡ് ജില്ലയില്‍ ഈ വര്‍ഷം ആദ്യമായി എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് ധര്മ്മത്തക്കടക്ക സ്വദേശി അബ്ദുള്‍ അസീസാണ് മരിച്ചത്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അബ്ദുള്‍ അസീസ്. ഇന്ന് രാവിലെയാണ് എലിപ്പനി ബാധ സ്ഥിരീകരിച്ചത്.






