കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ മുന്‍ താരം ഇയാന്‍ ഹ്യും. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് ഹ്യും വെളിപ്പെടുത്തി. കഴിഞ്ഞ സീസണില്‍ പരുക്കിന് ശേഷം ടീം മാനേജ്മെന്റും മെഡിക്കല്‍ സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു. പോസിറ്റീവായ പ്രതികരണങ്ങളാണുണ്ടായത്. എന്നാല്‍ നാട്ടിലേക്ക് മടങ്ങിയ ശേഷം മാനേജ്മെന്റിന്റെ പ്രതികരണം നിരാശപ്പെടുത്തിയെന്ന് ഹ്യൂം വെളിപ്പെടുത്തി.
ടീം മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം അനുഭവത്തെ തുടര്‍ന്നാണ് താന്‍ പൂനെ സിറ്റിയിലേക്ക് മാറിയതെന്നും ഹ്യും പറഞ്ഞു. അടുത്ത സീസണില്‍ തന്നെ ഒഴിവാക്കണമെന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. ബ്ലാസ്റ്റേഴ്സില്‍ നിന്ന് രണ്ട് തവണ നിരാശ ഉണ്ടായത് വേദനിപ്പിക്കുന്നു. കേരളത്തെ വളരെയേറെ ഇഷ്ടമാണെന്നും ഹ്യൂം പറഞ്ഞു. ഈ ദുരനുഭവം കൊണ്ട് നാടിനോടും നാട്ടുകാരോടുമുള്ള ഇഷ്ടം കുറയില്ലെന്നും ഇതിനെയോര്‍ത്ത് കരയാന്‍ പോകുന്നില്ലെന്നും ഹ്യൂം കൂട്ടിച്ചേര്‍ത്തു.
മൂന്ന് വര്‍ഷത്തെ കരാറിനായി പൂനെ ടീം നിരന്തര ചര്‍ച്ചയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത വിട്ടപ്പോള്‍ ബ്ലാസ്റ്റേഴ്സില്‍ മടങ്ങി എത്താനാണ് താന്‍ തീരുമാനിച്ചതെന്നും ഹ്യൂം പറഞ്ഞു.






