കൊച്ചി: ലൈംഗിക പീഡന കേസില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ നടത്തുന്ന സമരവേദിയില്‍ പൊട്ടിക്കരഞ്ഞ് കന്യാസ്ത്രീകള്‍. സഭയില്‍ മുമ്പും ഇത്തരം പ്രവണതകള്‍ ഉണ്ടായിരുന്നുവെന്നും ഇങ്ങനെ പൊതുവേദിയില്‍ വരേണ്ടി വരുന്നത് അപമാനകരമാകുന്ന സാഹചര്യമാണെന്നും കന്യാസ്ത്രികള്‍ പറഞ്ഞു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള മൂന്നാം ദിവസവു തുടരുകയാണ്.
ലൈംഗിക പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സമരം കൂടുതല്‍ ശക്തമാകുകയാണ്.
മൂന്നാം ദിവസത്തിലേക്ക് കടന്ന സമരത്തില്‍ കുറവിലങ്ങാട് മഠത്തില്‍ നിന്ന് ഇന്നും കന്യാസ്ത്രികള്‍ സമരപ്പന്തലിലെത്തി. സഭയില്‍ ഇതിനു മുന്‍പും ഇത്തരം പ്രവണതകള്‍ ഉണ്ടായിരുന്നുവെന്നും നിലവിലെ സമരം വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും കന്യാസ്ത്രി പറഞ്ഞു.

ഹൈക്കോടതിയ്ക്ക് മുന്നിലെ സമരവേദിയിലേക്ക് ഇന്ന് പിന്തുണയുമായി വിവിധ രാഷ്ര്ടീയ - സാംസ്കാരിക സംഘടനകള്‍ ഐക്യംദാര്ഡ്യം പ്രകടിപ്പിച്ചെത്തി. പരാതി നല്കി 76 ദിവസം പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞു നിങ്ങുകയാന്നെന്നും കേസ് ദുര്‍ബലമാക്കാനാന്ന് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അറസ്റ്റ് വൈകുന്നതിനെതിരായ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് പടിക്കലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം.അതേ സമയം ആദ്യ ദിവസം മുതല്‍ സമരം നടത്തിവരുന്ന അഡ്വ. ജോണ്‍ മാത്യുവിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോലീസ് സമരപ്പന്തലില്‍ നിന്ന് അറസ്റ്റ് ചെയ്ത് നീക്കി.

Comments