
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേര്സിറ്റി(ജെ.എന്‍.യു)യിലെ യൂണിയന് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ വിജയം നേടിയിരുന്നു ഇതില്‍ പ്രകോപിതരായ എ.ബി.വി.പി പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളില്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടു. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ എന്‍.സായ് ബാലാജി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്ക് നേരെയായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകര്‍ അക്രമണം നടത്തിയത്. ഇന്നലെ രാത്രിയായിരുന്നു അക്രമണം നടന്നത്.
തിരഞ്ഞെടുപ്പില്‍ പരാജ്യപ്പെട്ട എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇടതുപക്ഷ സഖ്യത്തിലുള്ള വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനുമായി പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജെ.എന്‍.യു പ്രസിഡന്റിനെയും പ്രവര്‍ത്തകരും ഇടപെടുകയാണ് ചെയ്തത്. തുടര്‍ന്ന് പോലീസ് അക്രമികളായ എ.ബി.വി.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു. എ.ബി.വി.പിയും ഐസാ പ്രവര്‍ത്തകരും വസന്ത് കുഞ്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സാഹചര്യം നിയന്ത്രണ വിധേയമാണ് എന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഓഫ് പോലീസ് ദേവേന്ദര്‍ ആര്യ വ്യക്തമാക്കി. എ.ബി.വി.പിയുടെ ആക്രമണത്തിനെതിരെ നിരവദി വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിട്ടുണ്ട്.







Comments