
തിരുവനന്തപുരം: ചീഫ് ജസ്റ്റിസിന് എതിരായ വിവാദ സോഷ്യല് മീഡിയ പോസ്റ്റില് കോണ്ഗ്രസിന് വീണ്ടും കുരുക്ക്. കെപിസിസി അധ്യക്ഷന് സുപ്രീംകോടതി ബാര് അസോസിയേഷന് വക്കീല് നോട്ടീസ് അയച്ചു. ഏഴ് ദിവസത്തിനകം മറുപടി പറയുകയും പരസ്യമായി മാപ്പ് പറയണമെന്നുമാണ് വക്കീല്നോട്ടീസിലെ ആവശ്യം. സുപ്രീംകോടതി ബാര് അസോസിയേഷന് ജോയിന്റ് സെക്രട്ടറിയാണ് വക്കീല് നോട്ടീസ് അയച്ചത്.
നേരത്തെ, ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് പോസ്റ്റിന്റെ പേരില് കെപിസിസിക്ക് സുപ്രീം കോടതിയുടെ നോട്ടീസും ലഭിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്ച്ചിനിടെയായിരുന്നു വിവാദ എക്സ് പോസ്റ്റ് കോണ്ഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് പേജില് പ്രത്യക്ഷപ്പെട്ടത്.
വിവാദമായതോടെ കുറിപ്പ് പിന്വലിക്കുകയും ചെയ്തു. കെപിസിസി നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും സംഭവത്തില് ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. സംഭവത്തില് ഉത്തരവാദിയായ വ്യക്തിയെ ചുമതലയില്നിന്ന് നീക്കിയതായി പിന്നീട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. വിഷയം ചൂണ്ടിക്കാട്ടി ഹര്ജി എത്തിയതോടെയാണ് സുപ്രീം കോടതി ഇപ്പോള് കെ പി സി സിക്ക് നോട്ടീസ് അയച്ചത്.







Comments