
കൊച്ചി : ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തി വന്നിരുന്ന പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേയ്ക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് ഇവരെ മാറ്റിയത്.
ഹൈക്കോടതി ജങ്ഷനിലെ വഞ്ചി സ്ക്വയറിലാണ് ഇവര്‍ നിരാഹാരം നടത്തി വന്നിരുന്നത്. അതേസമയം, ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക പി. ഗീത ഹൈക്കോടതി ജങ്ഷനിലെ സമരം 12-ാം ദിവസവും തുടരുകയാണ്.






