കോട്ടയം: വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരന് മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന് മിലന് കെ. ഷിജുവാണ് മരിച്ചത്.
വീടിന് സമീപം ജല്‍ ജീവന് മിഷന്റെ വാട്ടര്‍ ടാങ്ക് നിര്‍മാണത്തിനായി കുഴിച്ച കുഴിയില്‍ മഴവെള്ളം നിറഞ്ഞുണ്ടായ വെള്ളക്കെട്ടിലാണ് അപകടമുണ്ടായത്. സഹോദരിയോടൊപ്പം കുളിക്കുകയായിരുന്ന കുട്ടി പെട്ടെന്ന് ആഴത്തിലേക്ക് താഴ്ന്നുപോയതായാണ് വിവരം.
സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments