ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ ആര്.എസ്.എസ് ബി.ജെ.പിയുമായി ഇടയുന്നു. രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി ബി.ജെ.പിക്കെതിരെ പരസ്യമായി കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ് ആര്.എസ്.എസ്. അയോധ്യയില്‍ നീതി നിഷേധിച്ചാല്‍ മഹാഭാരതം ആവര്‍ത്തിക്കുമെന്ന് ആര്.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഹേമന്ദ് ശര്‍മ്മ അയോധ്യയെക്കുറിച്ച് എഴുതിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.
കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ വേദിയിലിരുത്തിയായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന. എത്രയും വേഗം നീതി നടപ്പിലാക്കണം. പലപ്പോഴും അഹങ്കാരം കാരണം സത്യവും നീതിയും നടപ്പാകുന്നില്ല. അത്തരം സാഹചര്യത്തിലാണ് മഹാഭാരതം സംഭവിക്കുന്നത്. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ അത് സംഭവിക്കുന്നു. അതിനെ തടയാന്‍ ആര്‍ക്കാണ് സാധിക്കുകയെന്നും ഭാഗവത് ചോദിച്ചു.
14 വര്‍ഷമാണ് രാമന്റെ വനവാസം നീണ്ടുനിന്നത്. പക്ഷേ അയോധ്യയില്‍ വനവാസം 500 വര്‍ഷത്തിന് ശേഷവും തുടരുകയാണ്. ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോധ്യ. അവിടെ എത്രയും വേഗം രാമക്ഷേത്രം നിര്‍മ്മിക്കണം. അല്ലാത്ത പക്ഷം അക്രമം ഉണ്ടാകുന്നതിന് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






