
യുറോപ്പിലെ രണ്ടാംസ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള യുറോപ്പ ലീഗില്‍ അപരാജിതരായി മുന്നോറുന്ന ചെല്‍സിയെ പിടിച്ചുകെട്ടാന്‍ വെസ്റ്റ്ഹാമിന് കഴിയുമോ എന്ന് ഇന്നറിയാം. വെസ്റ്റ് ഹാമിനെ അവരുടെ മൈതാനത്ത് നേരിടുന്ന നീലപ്പട ലീഗില്‍ തുടര്‍ച്ചയായ ആറാം ജയമാകും ലക്ഷ്യമിടുക. എവര്‍ട്ടനെതിരെ സീസണിലെ ആദ്യ ജയം നേടിയ വെസ്റ്റ് ഹാം ഫോം തുടരാനാകും ശ്രമിക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 6 നാണ് കിക്കോഫ്.
ലീഗില്‍ ചെല്‍സിയുടെ അപാരാജിത കുതിപ്പ് തു
രുകയാണ്. ഗ്രീക്ക് ക്ലബ്ബായ പവോക് സലോണിക്കക്കെതിരെ സമനില നേടിയ സമനില ഒഴിച്ചാല്‍ ലീഗിലെ മറ്റു മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമാണ് ചെല്‍സി പുറത്തെടുത്തത്.
നിലവിലെ ഫോമില്‍ ചെല്‍സിയെ തടയുക പ്രയാസമാണ് എങ്കിലും ലണ്ടണ്‍ ഡര്‍ബി ആവേശവും ഹോം ഗ്രൗണ്ടിന്റെ നേട്ടവും ഗോളാക്കാനായാല്‍ വെസ്റ്റ് ഹാമിന് സാധ്യത ഉണ്ട്. പ്രത്യേകിച്ചും ചെല്‍സി പ്രതിരോധത്തില്‍ അത്ര ശക്തന്മാരല്ല എന്നത് കണക്കില്‍ എടുക്കുമ്പോള്‍. ഈഡന്‍ ഹസാര്‍ഡ് അടക്കമുള്ള ആക്രമണ നിര വല നിറയെ ഗോള്‍ അടിക്കാന്‍ കരുത്തുള്ളവരാണ് എന്നത് ചെല്‍സിക്ക് മുന്‍തൂക്കം നല്‍കുന്നു.
ചെല്‍സി നിരയിലേക്ക് യൂറോപ്പ ലീഗില്‍ കളിക്കാതിരുന്ന ഹസാര്‍ഡ്, കോവാചിച്, ഡേവിഡ് ലൂയിസ്, ജിറൂദ് എന്നിവര്‍ തിരിച്ചെത്തും. വെസ്റ്റ് ഹാം നിരയില്‍ അനാടോവിച് ഇന്നു കളത്തിലിറങ്ങിയേക്കും.






