ന്യൂഡല്‍ഹി: നായകസ്ഥാനത്തു നിന്ന് സ്വയം വിരമിച്ച ഇന്ത്യയുടെ മുന്‍ കൂള്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ഒരിക്കല്‍ കൂടി നായകന്റെ തൊപ്പിയണിഞ്ഞു. ഏഷ്യാകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് ധോണി ഇന്ത്യന്‍ ടീമിനെ നയിച്ചത്. നായകന് രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ് ധോണിയുടെ നായകപാടവം ഒരിക്കല്‍കൂടി ആരാധകര്‍ കണ്ടത്.
അഫ്ഗാന് നായകന് ഷഹ്സാദ് ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച മത്സരത്തില്‍ ഫീല്‍ഡറെ മാറ്റാന്‍ ആവശ്യപ്പെട്ട ഇന്ത്യയുടെ സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവിന് ധോണി കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നീ ബോള്‍ ചെയ്യുന്നോ അതോ ഞാന്‍ ബൗളറോ മാറ്റണോ എന്നായിരുന്നു ധോണിയുടെ മറുപടി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

Comments