ന്യൂഡല്‍ഹി: ആധാര്‍ കേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് കേന്ദ്ര സര്ക്കാര്്. ആധാര്‍ വിധി ചരിത്രപരമാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി പറഞ്ഞു. കേന്ദ്ര മന്ത്രി സഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അരുണ്‍ ജയ്റ്റലി.
വ്യാജ കആറഡുകള് ഇല്ലെന്ന് ഉറപ്പു വരുത്തിയാണ് സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ നല്‍കുന്നതെന്നും 100 ദശലക്ഷത്തിലേറെ ആളുകള്‍ ആധാറില്‍ എന്റോള്‍ ചെയ്തതായും കേന്ദ്രമന്ത്രി വ്യക്തമാക്കി. ആധാര്‍ ജുഡീഷ്യറിയുടെ പരിശോധനയ്ക്കുശേഷം കൂടുതല്‍ സ്വീകാര്യമാകുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ജയ്റ്റലി പറഞ്ഞു. എന്നാല്‍ ആധാര്‍ എന്ന ആശയം കൊണ്ടുവന്ന കോണ്‍ഗ്രസിന് അത് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും അരുണ്‍ ജയ്റ്റലി പരിഹിച്ചു.
അതേസമയം, 40 ലക്ഷം തൊഴില്‍, 100 ബില്യണ്‍ നിക്ഷേപം, നാലു വര്‍ഷത്തിനകം എല്ലാവര്ക്കും ബ്രോഡ്ബാന്‍ഡ് കണക്ഷന് എന്നിവ പ്രതീക്ഷിക്കുന്ന പുതിയ ടെലികോം നയം സര്‍ക്കാര്‍ അംഗീകരിച്ചു. ടെലികോം കമ്മീഷന്റെ പേര് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന് എന്നാക്കിയും മാറ്റിയിട്ടുണ്ട്.

Comments