
മാവേലിക്കര: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു. തന്നെ വിമർശിച്ച ആളുടെ പ്രായപൂർത്തിയാവാത്ത മകളുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തതിനാണ് കേസ്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലുണ്ടായ സംഭവത്തിലാണ് മാവേലിക്കര പൊലീസ് കേസെടുത്തത്. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഒരു വര്‍ഷത്തിന് ശേഷം കേസെടുക്കുന്നത്. മുംബൈയിൽ ജോലിചെയ്യുന്ന തഴക്കര സ്വദേശിയായിരുന്നു പരാതി നൽകിയത്. ഫേസ്ബുക്കിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുട്ടിയുടെ ഫോട്ടോ ഉൾപ്പെടെയുള്ള ചിത്രങ്ങൾ നടൻ പോസ്റ്റ് ചെയ്തത്.
ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം പോക്സോ നിയമപ്രകാരവും, സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരവുമാണ് വിനായകനെതിരെ കേസെടുത്തിട്ടുള്ളത്.






