തിരുവനന്തപുരം: പായ്വഞ്ചി അപകടത്തില്‍ പരുക്കേറ്റ മലയാളി നാവികന് അഭിലാഷ് ടോമിയെ ഒക്ടോബര്‍ ആദ്യവാരത്തോടെ ഇന്ത്യയില്‍ എത്തിക്കും. ഇതിനായി അഭിലാഷ് ചികിസ്തയില് കഴിയുന്ന ആംസ്റ്റര്‍ഡാമില്‍ നാവികസേനയുടെ ഐ.എന്‍.എസ് സത്പുര കപ്പല്‍ വെള്ളിയാഴ്ച എത്തും. അഭിലാഷിനെ വിദഗ്ധ ചികിത്സയ്ക്കായി മൗറീഷ്യസിലേക്ക് മാറ്റാന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ഇന്ത്യയിലേക്ക് തന്നെ കൊണ്ടു വരാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മൂന്ന് ദിവസം കുടുങ്ങി കിടന്ന അഭിലാഷ് ടോമിയെ ഫ്രഞ്ച് കപ്പലാണ് രക്ഷിച്ചത്. തുടര്‍ന്ന് അഭിലാഷിനെ ഓസ്ട്രേലിയക്ക് സമീപം ആംസ്റ്റര്‍ഡാം ദ്വീപിലേക്ക് കൊണ്ടു പോകുകയായിരുന്നു. അഭിലാഷ് ടോമിക്ക് ഗുരുതര പരുക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കല്‍ സംഘം അറിയിച്ചു. നാവികസേനാ ഉപമേധാവി വൈസ് അഡ്മിറല്‍ അജിത് കുമാര്‍ പി. അഭിലാഷുമായി ഫോണില്‍ സംസാരിച്ചു.
ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഗോള്ഡള് ോബ് മത്സരത്തിനിടെയാണ് സ്വന്തം പായ്ക്കപ്പലിന്റെ പായ്മരം ഒടിഞ്ഞ് മുതുകില്‍ വീണ് അഭിലാഷിന് പരുക്കേറ്റത്. തനിയെ എഴുന്നേല്ക്കാന് കഴിയാത്ത അവസ്ഥയിലായിരുന്നു അഭിലാഷ്. പായ്ക്കപ്പലിലെ ആശയവിനിമയ സംവിധാനം വഴിയാണ് താന്‍ അപകടത്തില്‍പ്പെട്ട വിവരം അഭിലാണ് മത്സരത്തിന്റെ സംഘാടകരെ അറിയിച്ചത്.






