മുംബൈ: റഫാല്‍ ഇടപാടില്‍ പിതാവ് ശരദ് പവാറിന്റെ നിലപാട് തള്ളി മകള്‍ സുപ്രിയ സുലെ. റഫാല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന് സുപ്രിയ സുലെ എം.പി ആവശ്യപ്പെട്ടു. റഫാല്‍ ഇടപാട് സുതാര്യമാണെന്ന് കേന്ദ്രസര്‍ക്കാരിന് അത്ര ഉറപ്പാണെങ്കില്‍ എന്തുകൊണ്ടാണ് ജെ.പി.സി അന്വേഷണം പ്രഖ്യാപിക്കാന്‍ ഭയക്കുന്നതെന്ന് സുപ്രിയ ചോദിച്ചു.
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ പിന്തുണച്ച് ശരദ് പവാര്‍ രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിയുടെ ഉദ്ദേശശുദ്ധിയെ സശേയിക്കേണ്ടതില്ലെന്നും പ്രതിപക്ഷ ആവശ്യം യുക്തിയില്ലാത്തതാണെന്നുമായിരുന്നു പവാറിന്റെ പ്രസ്താവന. മറാത്തി ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പവറിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എന്‍.സി.പി എം.പി കത്തിഹാര്‍ രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രിയ സുലെയുടെ പ്രസ്താവന.
It’s disappointing that people have not heard @PawarSpeaks Saheb where he has clearly raised three questions:
1) what is the justification for a 300 percent price increase from Rs. 526 crores to Rs. 1,670 crores which potentially could be a significant loss to the exchequer?— Supriya Sule (@supriya_sule) September 28, 2018
റഫാല്‍ ഇടപാടിലെ ക്രമക്കേടുകള്‍ ഉന്നയിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരായ ആക്രമണം ശക്തമാക്കിയിരിക്കെയാണ് ശരദ് പവാര്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചത്. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഉദ്ദേശശുദ്ധിയില്‍ ജനങ്ങള്‍ക്ക് സംശയമില്ലെന്നും റഫാല്‍ ജെറ്റ് വിമാനങ്ങളുടെ സാങ്കേതിക വിവരങ്ങള്‍ പുറത്ത് വിടണമെന്ന പ്രതിപക്ഷ ആവശ്യം യുക്തി ഇല്ലാത്തതാണെന്നും മുന്‍ പ്രതിരോധ മന്ത്രി കൂടിയായ പവാര്‍ പറഞ്ഞിരുന്നു.






