
ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ഉയര്‍ത്തിയിരിക്കുകയാണ്. മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ഇന്ത്യന്‍ ബൗളര്‍മാരെ തല്ലി ചതച്ച ബംഗ്ലാ ഓപ്പണര്‍ ലിന്റണ് ദാസായിരുന്നു അവരുടെ നെടും തൂണ്. സെഞ്ചുറി നേടിയ ദാസിനെ പുറത്താക്കാന്‍ ധോണി തന്നെ വേണ്ടി വന്നു. 41-ാം ഓവറില്‍ കുല്‍ദിപ് യാദവിന്റെ അവസാന പന്തില്‍ വിക്കറ്റിന് പിന്നില്‍ ഒരിക്കല്‍ കൂടി തന്റെ മിന്നല്‍ വേഗം ധോണി പുറത്തെടുത്തതോടെ ദാസ് കൂടാരം കയറി. ഒട്ടേറെ പ്രാവശ്യം റീപ്ലേയ് ചെയ്ത് നോക്കിയതിന് ശേഷമാണ് ധോണിയുടെ മിന്നല്‍ സ്റ്റംപിംഗിന് വിക്കറ്റ് ആയി അംഗീകരിച്ചത്.
സെഞ്ചുറി നേടിയ താരം 117 പന്തില്‍ 121 റണ്‍ നേടി നില്‍ക്കവെയായിരുന്നു വിക്കറ്റിന് പിന്നിലെ ധോണിയുടെ മിന്നല്‍ പ്രകടനം. 12 ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു ദാസിന്റെ ഇന്നിംഗ്സ്. തുടക്കം മുതലേ തകര്‍ത്തടിച്ചായിരുന്നു ദാസിന്റെ ഇന്നിംഗ്സ്. ഏകദിന കരിയറിലെ ആദ്യ സെഞ്ചുറിയാണ് ദാസ് ഇന്ത്യയ്ക്കെതിരെ നേടിയത്.
Dismissal number ~ 800
Most by an Asian Wicket Keeper.
ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി 800 പേരെ പുറത്താക്കുന്ന മൂന്നാം വിക്കറ്റ് കീപ്പറെന്ന നേട്ടവും ധോണി സ്വന്തമാക്കി. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യന്‍ വിക്കറ്റ് കീപ്പറും ധോണിയാണ്. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മാര്‍ക്ക് ബൗച്ചര്‍(998), ഓസ്ട്രേലിയയുടെ ആദം ഗില്‍ ക്രിസ്റ്റ്(905) എന്നിവരാണ് ധോണിക്ക് മുന്നിലുള്ളത്
മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. 223 റണ്‍ വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ഇന്ത്യ അവസാന പന്തിലായിരുന്നു വിജയ റണ്‍ നേടിയത്. ഏഷ്യാ കപ്പില്‍ ഇത് ഏഴാം തവണയാണ് ഇന്ത്യ മുത്തമിടുന്നത്.






