
റിയാദ് : സൗദി അറേബ്യയിലെ റിയാദ് സഹാഫയിൽ ഒന്നരവർഷമായി ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരുന്നതിനിടെ സ്പോൺസർ കൊടുത്ത കേസിനെ തുടർന്ന് ജയിലിൽ ആയ മലയാളി യുവാവ് നാട്ടിൽ എത്തി. തിരുവനന്തപുരം സ്വദേശി സക്കീർ ഹുസൈൻ ആണ് പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) യുടെ സഹായത്തോൽ നാട്ടിലെത്തിയത്. വാഹനം സൂക്ഷിക്കുന്നില്ല, നിരന്തരം ട്രാഫിക് പിഴ വരുത്തി, പഞ്ചർ ആയ വാഹനം ബഹുദൂരം ഓടിച്ചു ഡിസ്ക് നശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചു സ്പോൺസറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും , തന്റെ വീട്ടുകാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന പേരിൽ പോലീസിൽ പരാതി നൽകി അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് എട്ട് മാസം ജയിൽ ശിക്ഷയും 60 അടിയും സ്പോൺസർക്ക് വരുത്തിയ നഷ്ട്ടവും നൽകാൻ കോടതി വിധിക്കുകയും ആയിരുന്നു .
എന്നാൽ ശിക്ഷ കാലാവധി കഴിഞ്ഞപ്പോൾ സ്പോസറുടെ എൻ ഓ സി വാങ്ങാൻ പോലീസ് ആവശ്യപെട്ടതനുസരിച്ചു സ്പോൺസറെ സമീപിച്ചപ്പോൾ തനിക്കു 20,000 റിയാലിന്റെ നഷ്ട്ടം ഉണ്ടായിട്ടുണ്ട് എന്നും അത് തന്നാൽ മാത്രമേ നാട്ടിൽ വിടുകയൊള്ളു എന്നും വ്യക്തമാക്കി സ്പോൺസർ തിരിച്ചയച്ചു.
സക്കീർ , പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) ന്റയുടെ സഹായം തേടുകയും ജിസിസി ചെയർമാൻ ലത്തീഫ് തെച്ചി, പ്രസിഡന്റ് ഷാനവാസ് രാമഞ്ചിറ, ഷാഹിദ് വടപുറം, മൻസൂർ കാരയിൽ, ഇല്ല്യസ് കാസർഗോഡ്, തുടങ്ങിയ നേതാക്കൾ സ്പോൺസറുമായി ചർച്ച നടത്തുകയും 10,000 റിയാൽ കുറച്ചു നൽകുകയും ചെയ്തു. എന്നാൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ സക്കീറിന് ജോലിയോ താമസമോ ഇല്ലാത്ത അവസ്ഥയിൽ സഹാഫയിൽ ബക്കാല നടത്തുന്ന മലപ്പുറം കോട്ടക്കൽ സ്വദേശി ഹക്കീം ആണ് താമസ സൗകര്യങ്ങളുംമറ്റും ചെയ്തു കൊടുത്തത് . സക്കറിന്റെ നിസ്സഹായ അവസ്ഥ പോലിസ് ഉദോഗസ്ഥരെയും സ്പോൺസറെയും നിരന്തരം ബന്ധപെട്ട് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽഎൻ ഓ സി ലഭ്യമാക്കിയാൽ ഉടനെ കയറ്റി വിടാമെന്ന് ഉദ്യോഗസ്ഥരും പറഞ്ഞു.
പല തവണ സ്പോൺസറുമായി സാമൂഹ്യ പ്രവർത്തകർ ചർച്ച നടത്തിയതിന്റെ ഫലമായി പ്ലീസ് ഇന്ത്യയുടെ സഹായത്തോടെ സുമനസുകളിൽ നിന്നും പിരിച്ചെടുത്ത 4300 റിയാൽ സ്പോൺസർക്ക് കൊടുത്ത് ,എക്സിറ്റ് അടിപ്പിക്കുകയും ചെയ്തു . തുടർന്ന് പ്ലീസ് ഇന്ത്യ നൽകിയ ടിക്കറ്റിൽ എക്സിറ്റ് അടിച്ചു നാട്ടിൽ പോകാൻ എയർപോർട്ടിൽ എത്തിയപ്പോൾ എമിഗ്രേഷനിൽ സക്കീർ ഇപ്പോഴും ജയിലിൽ കഴിയുന്നു എന്നാണ് രേഖപെടുത്തിയിരിക്കുന്നത്.
തുടർന്ന് യാത്ര പോകാൻ സാധിക്കാതെ ടിക്കറ്റ് ക്യാൻസൽ ആവുകയും സാമൂഹ്യ പ്രവർത്തകർഅൽ ഹൈർ ജയിലിലും പോലീസ് സ്റ്റേഷനിലും മാറി മാറി കയറി ഇറങ്ങിയതിന്റെ ഫലമായി കമ്പ്യൂട്ടറിൽ നിന്നും ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി എന്ന് രേഖപ്പെടുത്തി എടുകുകയും, എയർപോർട്ട് എമിഗ്രേഷനിൽ ചെക്ക് ചെയ്തു ഉറപ്പ് വരുത്തുകയും ചെയ്തു . പ്ലീസ് ഇന്ത്യ നൽകിയ ടിക്കറ്റിൽ കഴിഞ്ഞ ദിവസം സക്കീർ നാട്ടിലെത്തി. പ്ലീസ് ഇന്ത്യ സൗദി നാഷണൽ കോർഡിനേറ്റർ റഫീഖ് ഹസ്സൻ വെട്ടത്തൂർ, സൈഫുദ്ധീൻ എടപ്പാൾ, ഗഫൂർ കൊയിലാണ്ടി,ഷറഫു മണ്ണാർക്കാട്, തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു.
ചെറിയാൻ കിടങ്ങന്നൂർ -






