കുവൈത്ത്സിറ്റി: സന്ദര്‍ശന വിസകളില്‍ (Visit Visas) കുവൈത്തിലെത്തുന്നവര്‍ക്ക് താമസ വിസകളിലേക്ക് (Residency Permit) മാറ്റുന്നതിന് ആഭ്യന്തര മന്ത്രാലയം അംഗീകാരം നല്കി.ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ 2026-ലെ 1091-ാം നമ്പര്‍ തീരുമാനപ്രകാരമുള്ള ഭേദഗതി ഞായറാഴ്ച പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അല്‍-യോം' (Kuwait Alyoum) വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിസമാറ്റത്തിന് 150 കുവൈത്ത് ദിനാര്‍ ഫീസ് ഈടാക്കും. വിദേശികളുടെ താമസനിയമത്തിലെ നിര്‍ദ്ദിഷ്ട വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവിറക്കിയത്.പുതിയ ഭേദഗതി ഉടനടി നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍, ഗാര്‍ഹിക തൊഴിലാളികളെയും (Domestic Workers) സമാന വിഭാഗങ്ങളില്പ്പെടുന്നവരെയും ഈ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Comments