
കോട്ടയം : കന്യാസ്ത്രി നല്കിയ പരാതി പൂഴ്ത്തിവയ്ക്കാന്‍ ശ്രമിച്ചില്ലെന്നും മാധ്യമങ്ങള്‍ സഭയെ കുറ്റപ്പെടുത്തുന്നതില്‍ വേദനയുണ്ടെന്നും സിബിസിഐ പ്രസിഡന്റ്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി കാഞ്ഞിരപ്പള്ളി ബിഷപ്പ് പാലാ സബ് ജയിലിലെത്തിയതിന് പിന്നാലെയാണ് സിബിസിഐ ഇത്തരമൊരു നിലപാട് വ്യക്തമാക്കിയത്. ഗൗരവതരവും സങ്കീര്‍ണവുമായ പരാതി പരിശോധിക്കാന്‍ സമയമെടുക്കുന്നത് സ്വാഭാവികമാണ്. നീതിന്യായവ്യവസ്ഥയില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും സിബിസിഐ വിശദീകരിച്ചു.
ഫ്രാങ്കോമുളയ്ക്കലിനെ പിന്തുണച്ച് കെസിബിസിയും ചങ്ങനാശ്ശേരി അതിരൂപതയും വന്നതിന് പിന്നാലെയാണ് കാഞ്ഞിരപ്പള്ളി ബിഷപ്പിന്റ ജയില്‍ സന്ദര്‍ശനം. മാര്‍ മാത്യു അറയ്ക്കല്‍ സഹായ മെത്രാന് മാര്‍ ജോസ് പുളിയ്ക്കല്‍ മലങ്കല കത്തോലിക്ക രൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവരാണ് ഫ്രാങ്കോയെ ജയില്‍ കണ്ടത്.
പത്ത് മിനിട്ടു നേരത്തെ കൂടിക്കാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ മാത്യു അറയ്ക്കല്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന് വിശദീകരിച്ച് ഫ്രാങ്കോക്ക് പിന്തുണ നല്കി. കന്യാസ്ത്രീ പിഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്ന് പറഞ്ഞ് ബിഷപ്പ് നയം വ്യക്തമാക്കുകയും ചെയ്തു






