
കങ്കണ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി'യുടെ ടീസറാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ ടീസറാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടീരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ടീസരിന് ട്രോളുകളുടെ പ്രളയമാണിപ്പോള്‍. ചെവ്വാഴ്ച്ച റിലീസ് ചെയ്ത ടീസര്‍ 24മണിക്കൂറിനകത്ത് 10 മില്യണ്‍ ആളുകളാണ് കണ്ടിരിക്കുന്നത്. ടീസറിലെ കങ്കണയുടെ ദൃശ്യങ്ങള്‍ പലതും ആകാംക്ഷ ജനിപ്പിക്കുന്നവയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
ടീസറിലെ കങ്കണയുടെ മുഖഭാവങ്ങള്‍ വെച്ചുകൊണ്ടുള്ള ട്രോളുകളാണ് ഇറക്കീരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാവുകയായിരുന്നു ട്രോളുകള്‍. മുഖത്തും പല്ലിലുമെല്ലാം ചോരപ്പാടുകളുമായി നില്ക്കുന്ന കങ്കണയുടെ മുഖഭാവത്തിന്റെ മെം ആണ് ട്രോളന്മാര് ഏറ്റെടുത്ത് ആഘോഷമാക്കീരിക്കുന്നത്. നിക്കോളാസ് കേജ്, ഷാരൂഖ് ഖാന് എന്നിവരുമായി കങ്കണയെ താരതമ്യപ്പെടുത്തുന്ന ട്രോളുകളും വരുന്നുണ്ട്.
സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ പട പൊരുതിയ ത്ധാന്‍സിയിലെ റാണിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തി നിര്‍മിക്കുന്ന ചിത്രമാണ് 'മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി'. ക്രഷ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഇഷു സെന്‍ഗുപ്ത, അതുല്‍ കുല്‍ക്കര്‍ണി, സോനു സൂദ്, സുരേഷ് ഒബ്റോയ്, വൈഭവ് തത്വവാദി, സീഷന്‍ അയൂബ്, അങ്കിത ലോഖണ്ടെ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. 2019 ജനുവരി അവസാനത്തോട് കൂടി ചിത്രം തീയോറ്ററുകളിലെത്തും. സീ സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.







Comments