മാള്‍ഡ: നാട്ടുകൂട്ടത്തിന്റെ വിധിയെത്തുടര്‍ന്ന് യുവാവിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന്് തീവച്ചു പശ്ചിമബംഗാളിലെ മാള്‍ഡാ ജില്ലയില്‍ ഭൂമി തര്‍ക്കത്തെത്തുടര്‍ന്നാണ് പ്രാകൃതമായ വിധി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികാരികള്‍ പറഞ്ഞു. മൊണ്ടാല്‍ ഹന്‍സ്ദ എന്ന യുവാവാണ് അക്രമണത്തിന് ഇരയായത്.
ബുധനാഴ്ച രാത്രിയാണ് ഇത്തരത്തില്‍ വിധി നടപ്പിലാക്കിയത്. ഇയാളുടെ കൈകാലുകള്‍ ബന്ധിച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. കുടുംബാംഗങ്ങള്‍ എത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹന്സ്ദായുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.
ഹന്സ്ദായും ഇയാളുടെ ബന്ധുവായ സ്ത്രീയുമായി ഭൂമിതര്‍ക്കം നിലനിന്നിരുന്നു. ഇത് ഒത്തുതീര്‍ക്കുന്നതിനായി നാട്ടുകൂട്ടം ചെരുകയും ജീവനോടെ ദഹിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകൂട്ട തലവന്‍ ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.






