ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പോയ വാരത്തിലെ മികച്ച ഗോളിനുള്ള പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് മുന്‍നിരതാരം സ്ലാവിസ്ല സ്റ്റോഹനോവിച്ച് എ.ടി.കെക്കെതിരെ നേടിയ ഗോളും. എ.ടി.കെക്കെതിരെ കൊല്‍ക്കത്തയില്‍ വെച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ ഗോളായിരുന്നു സ്റ്റോഹനോവിച്ച നേടിയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘടന മത്സരത്തല്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നേടിയ ഗോള്‍ വളരെ മികച്ചതായിരുന്നു.
ഹാലിച്ചരന്‍ നര്‍സരിയുടെ പാസ് സ്വീകരിച്ച സ്റ്റോഹനോവിച് പെനാല്‍റ്റി ബോക്സിനു പുറത്ത് നിന്ന് തൊടുത്ത ഷോട്ട് എ.ടി.കെ ഗോള്‍ കീപ്പറുടെ തലക്ക് മുകളിലൂടെ ഗോളാവുകയായിരുന്നു. സ്റ്റോഹനോവിചിന്റെ ഗോള്‍ കൂടാതെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ സിറ്റി താരം പ്രഞ്ചല്‍ ഭുമിജ് കൊട്ടിയില്‍ നേടിയ ഗോളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഡല്‍ഹി ഡൈനാമോസിന്റെ റാണ ഘരാമിയുടെ പൂനെക്കെതിരെയുള്ള ഗോള്‍, ജാംഷഡ്പൂരിനെതിരെ ബെംഗളൂരു എഫ്.സി താരം നിഷു കുമാര്‍ നേടിയ ഗോള്‍, നോര്‍ത്ത് ഈസ്റ്റിനെതിരെ ഗോവ താരം ഫെറന്‍ കോറോമിനാസ് നേടിയ ഗോള്‍ എന്നിവയാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റു ഗോളുകള്‍.
88.7 ശതമാനം വോട്ടുകളുമായി സെറ്റോഹനോവിച്ചാണ് വോട്ടിംഗില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി ഡൈനാമോസ് താരം റാണാ ഗരാമിക്ക് 4.8 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
വോട്ട് ചെയ്യാനുള്ള ലിങ്ക്: https://www.indiansuperleague.com/goal-of-the-week






