
പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ നിലപാട് കടുപ്പിച്ച് ആചാരസംരക്ഷണ സമിതി. സ്ത്രീപ്രവേശനത്തിനായി സര്‍ക്കാര്‍ സുഗമമായി കാര്യങ്ങള്‍ നീക്കുന്നതിനെതിരെയാണ് സമിതി നിലപാട് കടുപ്പിക്കുന്നത്. പുന:പരിശോധന ഹര്‍ജിയില്‍ വിധി വരുന്നതുവരെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നാണ് സമിതിയുടെ ആവശ്യം.
അതേസമയം ശബരിമല നട തുറക്കുന്ന 17 ന് ഹര്‍ത്താല്‍ നടത്താന്‍ സമിതി ആലോചിക്കുന്നതായാണ് സൂചനകള്‍. ശബരിമല ആചാര സംരക്ഷണ സമിതി രക്ഷാധികാരിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിമോചന സമരത്തേക്കാള്‍ വലിയ ാചാര സംരക്ഷണ സമരത്തിന് കേരളം സാക്ഷിയാകുമെന്നും അതിന്റെ രപത്യാഘാതങ്ങള്ക്ക് സര്‍ക്കാര്‍ മാത്രമാകും ഉത്തരവാദിയെന്നും സമിതി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. വിധി നടപ്പാക്കാന്‍ അടുത്ത മണ്ഡല കാലം വരെയെങ്കിലും കാത്തിരിക്കണമെന്നും സമിതി ആവശ്യമുയര്‍ത്തുന്നു.






