തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ ജയിക്കാതെ പോയ റയല്‍ മാഡ്രിഡിന് ആശ്വസിക്കാന്‍ വക നല്കി സൂപ്പര്‍ താരങ്ങളായ ഇസ്കോയും മാഴ്സെലോയും പരിശീലനത്തിനിറങ്ങി. ഈ മാസം അവസാനം നടക്കുന്ന സീസണിലെ ആദ്യ എല്‍ ക്ലാസിക്കോക്ക് താരങ്ങള്‍ തിരിച്ചുമെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്ടോറിയ പ്ലസന് എതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലാവും ഇസ്കോ റയല്‍ മാഡ്രിഡ് ടീമിലെത്തുക
അതെ സമയം ഈ മാസം 25ന് ലെവന്റെക്കെതിരെ മാഴ്സെലോ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റയലിന്റെ തുറുപ്പു ചീട്ടുകളായ കാര്വജാളും ബെന്‍സേമയും ഇപ്പോഴും ചികിത്സയിലാണ്.കഴിഞ്ഞ മാസം 25നായിരുന്നു അപ്പന്റിക്സ് ശസ്ത്രക്രിയക്ക് ഇസ്കോ വിധേയനായത്. ഇരു താരങ്ങളും കളിക്കാതിരുന്ന ഒരു മത്സരത്തില്‍ പോലും റയല്‍ മാഡ്രിഡിനു വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. റയല്‍ മാഡ്രിഡിന്റെ പ്രമുഖ താരങ്ങള്‍ എല്ലാം ദേശീയ ടീമിന്റെ കൂടെയായതുകൊണ്ടു തന്നെ ചുരുക്കം ചില താരങ്ങളുടെ കൂടെയാണ് ഇസ്കോയും മാഴ്സെലോയും പരിശീലനം നടത്തിയത്



