
ബോളിവുഡില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ നടിമാരും മറ്റും തുറന്ന് പറയുന്നതോടെ പലരുടെയും മുഖംമൂടി തകര്‍ന്നിരിക്കുകയാണ്. മീടൂ ക്യാംപെയിനിലൂടെ നിരവധി പേരാണ് വെളിപ്പെടുത്തലുകലുമായി രംഗത്തെത്തുന്നത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും തുറന്നു പറച്ചില് എന്ന നിലയ്ക്കാണ് മീടൂ ക്യാംപെയിന് തുടക്കം കുറിച്ചത്.
2017 ഒക്ടോബറോടെയാണ് ഈ സോഷ്യല്‍ മീഡിയ പ്രചരണം ലോകശ്രദ്ധ നേടിയത്. ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെയാണിത്. പിന്നീട് ഇത് നാനാ മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു.
എന്നാല്‍ ഇതിനിടെ മലയാളത്തില്‍ രസകരമായ മറ്റൊരു ക്യാംപെയിന് തുടക്കമിട്ടിരിക്കുകയാണ് നടിയും അവതാരകയുമായ റോസിന് ജോളി. പണം കടം വാങ്ങിയിട്ട് തിരിച്ചു തരാം എന്ന് ഉറപ്പ് പാലിക്കാന്‍ പറ്റാത്തവര്‍ക്കെതിരെ മീടൂ ക്യാംപെയ്ന് തുടക്കമിടുന്നു എന്ന അടിവരയോടെ മീടു ഹാഷ്ടാഗിലായിരുന്നു പോസ്റ്റ്. എന്നാല്‍ റോസിന്റെ പോസ്റ്റിന് വലിയ വിമര്‍ശനമാണുയര്‍ന്നത്. യഥാര്‍ത്ഥ മീടൂ ക്യാംപെയിനെ കളിയാക്കുന്നതാണിതെന്നും പലരും അഭിപ്രായപ്പെട്ടു.
തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി സെറ്റില്‍ഡ് ആയതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ ഷ; പറ്റാത്തവര്‍ക്കെതിരെ ഒരു മീ ടൂ മൂവ്മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്. എല്ലാവരും ഇപ്പോള്‍ സെറ്റില്‍ഡ് ആണ്. ഞാന്‍ സമയം തരാം , അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുല്‍ വിവരങ്ങള്‍ക്ക് എന്നെ കോണ്ടാക്ട് ചെയ്യുകയോ ആകാം.അല്ലെങ്കില്‍ ഓരോുത്തരുടെയും പേരുകള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പോടെയായിരുന്നു പോസ്റ്റ്.
വിമര്‍ശനം ഉയര്‍ന്നതോടെ റോസിന് പോസ്റ്റ് പിന്‍വലിച്ചു.






