പാലക്കാട്: സിപിഎം നേതാവും എംഎല്‍എ യുമായ പികെ ശശിക്കെതിരേ ഉയര്‍ന്ന പീഡന പരാതിയില്‍ ഇര പുറത്തു വന്നേക്കുമെന്നു സൂചന. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ പരാതി പോലീസിനും മാധ്യമങ്ങള്‍ക്കും നല്‍കുന്നതിനേക്കുറിച്ച് ആലോചനയിലാണ് യുവതിയെന്നാണ് വിവരം.
പികെ ശശിക്കെതിരായ പരാതിയില്‍ സിപിഎമ്മില്‍ നിന്നും നടപടിയുണ്ടായില്ലെങ്കില്‍ പെണ്‍കുട്ടി പരാതി പോലീസിന് കൈമാറുമെന്നാണ് സൂചന. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ചെയ്യാത്ത സാഹചര്യത്തില്‍ പെണ്‍കുട്ടി നിരാശയിലാണ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന ഉറപ്പ് പെണ്‍കുട്ടിക്ക് കിട്ടിയിരുന്നെങ്കിലും ശനിയാഴ്ച കൂടി ചര്‍ച്ച ചെയ്യപ്പെടാതെ പോയാല്‍ വിഷയം അപ്രസക്തമാകുമോ എന്ന ഭീതിയും ഉണ്ട്.
ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടി പരാതി പോലീസിനും മാധ്യമങ്ങള്‍ക്കും നല്കാന് ആലോചിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നത് എംഎല്‍എ യെ സഹായിക്കാനാണെന്ന സംശയം നേരത്തേ മുതല്‍ ഉണ്ടാകുകയും പോലീസില്‍ പരാതി നല്കാന് ആദ്യമേ തുനിയുകയും ചെയ്തിരുന്നെങ്കിലും കൂടെയുള്ളവരുടെ ഉപദേശത്തെ തുടര്‍ന്നായിരുന്നു നീക്കത്തില്‍ നിന്നും പിന്തിരിഞ്ഞത്.






