
സുഷോ(ചൈന): ഇന്ത്യാ-ചൈന ഫുട്ബോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍. രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയ മത്സരത്തില്‍ ചൈനയുടെ രണ്ടു ഗോള്‍ശ്രമങ്ങള്‍ ക്രോസ്ബാറില്‍ തട്ടിത്തെറിക്കുകയും, ഇന്‍ജുറി ടൈമില്‍ ഇന്ത്യയ്ക്ക് കിട്ടിയ മികച്ച അവസരം ഫാറൂഖും കളഞ്ഞുകുളിച്ചു. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ്ങ് സന്ധുവിന്റെ തകര്‍പ്പന്‍ മസവുകളാണ് ഇന്ത്യയ്ക്ക് രക്ഷയായത്.
മലയാളി താരങ്ങളായ അനസ് എടത്തൊടികയും, ആഷിഖ് കുരുണിയനും കളത്തിലിറങ്ങിയില്ല. അനസ് പകരക്കാരുടെ ബെഞ്ചിലായിരുന്നു. അണ്ടര്‍ 23 ടീം ക്യാപ്റ്റന്‍ സുഭാശിഷ് ബോസിനെ സെന്‍ട്രല്‍ ഡിഫന്‍സില്‍ നിയോഗിചച്ാണ് ിന്ത്യന്‍ പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് ടീമിനെ അണിനിരത്തിയത്. മത്സരത്തില്‍ ഇന്ത്യയുടെ മധ്യനിര തീര്‍ത്തും നിരാശപ്പെടുത്തി. മത്സരത്തിന്റെ രണ്ടു പകുതിയിലും ചൈനയ്ക്കായിരുന്നു മുന്‍തൂക്കം.






