ബോളിവുഡിനെ പിടിച്ചുലച്ച മീ ടു തംരംഗം മോളിവുഡിലേക്കും വ്യാപിക്കുമ്പോള്‍ മലയാള സിനിമയുടെ പിന്നാമ്പുറങ്ങളിലെ കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തുവരുന്നു. ഡബ്ല്യു സി സിയുടെ വാര്ത്താസമ്മേളനങ്ങള്ക്കിടയിലാണ് തന് നേരിട്ട ദുരനുഭവത്തെകുറിച്ച് യുവ താരം അര്‍ച്ചന പദ്മിനി തുറന്നു പറഞ്ഞത്.
താന്‍ നേരിട്ട ദുരനുഭവങ്ങള്‍ ഫെഫ്കയില്‍ അവതരിപ്പിച്ചതാണ്. ഇക്കാര്യത്തില്‍ പ്രതി കുറ്റം സമ്മതിച്ചതുമാണ്. എന്നാല്‍ ആറുമാസങ്ങള്‍ക്കു ശേഷവും പ്രതിക്കെതിരെ നടപടിയെടുക്കാന്‍ സംഘടന തയ്യാറായിട്ടില്ലെന്ന് താരം ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
സുഹൃത്തുക്കളേ ഒരു കാര്യത്തില്‍ വ്യക്തത വരുത്തിക്കോട്ടെ...
പ്രഹസനപരമെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കിയ ഒരു സസ്പെന്ഷന് പ്രതിക്ക് (കുറ്റം സമ്മതിച്ചതാണ്) കൊടുക്കുന്നതായി ഫെഫ്ക അറിയിച്ചിരുന്നു. ആ ആറു മാസ കാലയളവിന് ശേഷം അയാളെ പുറത്താക്കുന്ന നടപടിയുണ്ടാകും എന്നാണ് എന്നെ വിശ്വസിപ്പിച്ചത്.
അയാള്‍ പക്ഷെ സജീവമായി പിന്നീടും തൊഴിലെടുക്കുകയുണ്ടായി.
തുടര്‍ന്ന് എന്നെ അറിയിക്കാമെന്ന് പറഞ്ഞ പുറത്താക്കല്‍ സംഭവിച്ചില്ല, ഞാനെന്തായാലും അറിഞ്ഞിട്ടില്ല.
പ്രസ്സ് ക്ലബ്ബില്‍ കൂടിയ മൊബിന് മുമ്പാകെ കൂടുതലൊന്നും പറയാനുള്ള അവസ്ഥ ഉണ്ടായില്ല.






