More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘പൊക്കമുള്ള ഒരാള്‍ ജീന്‍സും ജുബ്ബയും ധരിച്ച് തോളില്‍ ഒരു സഞ്ചിയുമായി എന്റെ മുന്നിലൂടെ നടന്നങ്ങ് പോയി; പിന്നീടറിഞ്ഞു അത് ആത്മാവ് ആയിരുന്നുവെന്ന്...’ ലെനയുടെ വാക്കുകള്‍ വൈറല്‍

Authored by Web Desk | Last updated: 06 Aug 2026, 11:45 PM | 3 min read

Print
Lena says she can see and has the ability to sense spirit (Image Source: Youtube)
Lena says she can see and has the ability to sense spirit (Image Source: Youtube)
സീരിയലുകളിലൂടെ തുടക്കം കുറിച്ച് ജയരാജ് സംവിധാനം ചെയ്ത ‘സ്നേഹം’ എന്ന ചിത്രത്തിലൂ​ടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ലെന. നായിക വേഷങ്ങളിലൂടെയാണ് തുടക്കം കുറിച്ചതെങ്കിലും ക്യാരക്ടര്‍ ​വേഷങ്ങളില്‍ തന്റേതായ കൈയൊപ്പ് പതിപ്പിച്ചാണ് ലെന മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്തത്. രണ്ട് പതിറ്റാണ്ടിലേറെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ സ്പിരിറ്റ്, ട്രാഫിക്, എന്ന് നിന്റെ മൊയ്തീൻ, ആർട്ടിക്കിൾ 21, ഓളം, ആതിര തുടങ്ങിയ ​ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.
അഭിനേത്രി എന്നതിലുപരി എഴുത്തുകാരി, മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിലും ലെന ശ്രദ്ധേയയാണ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കാറുള്ള താരം വർഷങ്ങളായി ആത്മീയ പാത കൂടി പിന്തുടരുകയാണ്. തന്റെ ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടുകളും ഉള്‍ക്കാഴ്ചകളും വ്യക്തമാക്കുന്ന ‘ദ ഓട്ടോബ​യോഗ്രഫി ഓഫ് ഗോഡ്’ എന്നൊരു പുസ്തകം ലെന എഴുതിയിരുന്നു. ഈ പുസ്തകവും പിന്നീടെത്തിയ അഭിമുഖങ്ങളും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. അതിനു ശേഷം ചില വിഷയങ്ങളോടുള്ള താരത്തിന്റെ തുറന്ന് പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.
ഇ​പ്പോഴിതാ താന്‍ ആത്മാക്കളെ നേരിട്ടു കണ്ടിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ലെന. ‘ടോക്ക് ടു ദ് എൻറ്റിറ്റീസ്’ എന്ന പുസ്തകം വായിച്ചതിനു ശേഷമാണ് തനിക്കുള്ളില്‍ ആ കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞതെന്നും ആസമയത്ത് അത് ആത്മാക്കളാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നും താരം പറയുന്നു. പിന്നീട് താൻ ഒന്നു രണ്ട് തവണ ആത്മാവിനെ കണ്ടിട്ടുണ്ടെന്നും ആത്മാക്കളെ കാണാൻ കഴിയുന്ന സുഹൃത്തുക്കള്‍ തനിക്കുണ്ടെന്നും ലെന പറയുന്നത്.
‘‘ടോക്ക് ടു ദ് എന്റിറ്റീസ് എന്നൊരു പുസ്തകം ഞാൻ വായിച്ചിരുന്നു. പലരും പറയാറുണ്ട്, ‘ഞാൻ എന്റെ അപ്പൂപ്പനെ സ്വപ്നം കണ്ടു', അല്ലെങ്കിൽ ‘രാത്രി എന്റെ മുറിയിൽ അമ്മൂമ്മ വന്നിരിക്കുന്നതുപോലെ തോന്നി’ എന്നൊക്കെ. പക്ഷേ, അത് അവരുടെ ഭാവനയായിരിക്കാം. ഇതൊക്കെ അവരുടെ ഇമാജിനേഷൻ ആണെന്നാണ് ഞാനും വിചാരിച്ചിരുന്നത്. എന്നാൽ എനർജി വർക്കിൽ ആത്മാക്കളെ വിളിച്ചുവരുത്തി ഓജോ ബോർഡ് ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നതിനെക്കുറിച്ചുള്ള നിരവധി ഉദാഹരണങ്ങളുണ്ട്.ഇതൊന്നുമില്ലെങ്കിലും ചില സമയങ്ങളിൽ ഒരു മുറിയിൽ മറ്റൊരു സാന്നിധ്യം അനുഭവപ്പെടാറുണ്ട്. അതുമായി നമ്മൾ ഇടപെടാത്തത് പേടിയുള്ളതുകൊണ്ടാണ്. പലർക്കും ആത്മാക്കളെ വ്യക്തമായി കാണാൻ കഴിയും.
ഒരു ശരീരമുള്ള ആൾ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ മെന്റൽ ഇംപ്രിന്റും എനർജി ഇംപ്രിന്റും പൂർണമായും ഇല്ലാതാകാൻ സമയമെടുക്കും. കാരണം, മരിക്കുമ്പോൾ പോകുന്നത് ശരീരം മാത്രമാണ്. മനുഷ്യൻ ശരീരം മാത്രമല്ലല്ലോ; മനസ്സുമുണ്ട്, ഇലക്ട്രോമാഗ്നറ്റിക് ഫീൽഡും ഉണ്ട്, എനർജി ഇംപ്രിന്റുമുണ്ട്. അത് കുറച്ചുകാലം ഇവിടെ തുടരും. മരണത്തിന്റെ സാഹചര്യത്തെ ആശ്രയിച്ചായിരിക്കും അത്. മരിക്കാൻ താൽപര്യമില്ലാതെ മരിക്കുന്നവരോ വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ട വിഷമത്തിൽ മരിക്കുന്നവരോ ആണെങ്കിൽ അത്തരം എന്റിറ്റികൾ കുറച്ചുകാലം തുടരുമെന്നാണ് പറയുന്നത്. ‌‌‌മരിക്കാൻ താല്‍പര്യമില്ലാതെ മരണം സംഭവിക്കുന്നവർ, വേണ്ടപ്പെട്ടവരെ നഷ്ടപ്പെട്ടുപോകുന്നതിലുള്ള വിഷമത്തില്‍ മരിക്കുന്നവർ ഇങ്ങനെയുള്ള എല്ലാ അവസ്ഥകളിലും എന്റിറ്റി തുടരും. ശരീരം മാത്രമാണ് പോകുന്നത്. ആത്മാവ് ഇവിടെ തന്നെ ഉണ്ടാവും.
ഒരിക്കല്‍ സുഹൃത്തിന്റെ വീട്ടില്‍ നില്‍ക്കുമ്പോള്‍ ഉറക്കത്തില്‍ നിന്നും എണീറ്റപ്പോള്‍ പൊക്കമുള്ള ഒരാള്‍ ജീന്‍സും ജുബ്ബയും തോളില്‍ ഒരു സഞ്ചിയുമായി നടന്നങ്ങ് പോയി. ഞാന്‍ ഞെട്ടി, ഉറങ്ങുന്ന റൂമില്‍ നിന്നും ഒരാള്‍ നടന്നു പോയോ! നോക്കിയപ്പോള്‍ അപ്പുറത്ത് പോകാന്‍ വഴിയൊന്നുമില്ല, ജനലാണ്. അതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ സുഹൃത്ത് ആളുടെ പേര് പറഞ്ഞിട്ട് അദ്ദേഹം ആണെന്ന് പറഞ്ഞു. അദ്ദേഹം മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു. അങ്ങനെ കുറച്ചുനാള്‍ എനിക്ക് കാണാനുള്ള സിദ്ധി തുറന്ന് കിട്ടിയിരുന്നു. പക്ഷെ ഞാന്‍ തന്നെ അടച്ചു പൂട്ടി.
ഈ പുസ്തകം വായിച്ച സമയത്ത് എനിക്കത് സെൻസ് ചെയ്യാനും കമ്മ്യൂണിക്കേറ്റ് ചെയ്യാനും കഴിഞ്ഞിരുന്നു. അപ്പോഴേ ഞാൻ തീരുമാനിച്ചു, ഇത് ബുദ്ധിമുട്ടാകുമെന്ന്. പേടിച്ചിട്ടല്ല. വേണ്ടാ എന്ന് വച്ചതാണ്. ഇനിയും ആ മേഖലയിലേക്ക് പോകാനില്ല. ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്. ഇനി ശരീരമില്ലാത്ത മനുഷ്യരെക്കൂടെ ഡീല്‍ ചെയ്യാന്‍ വയ്യ. ഞാൻ അത് മനഃപൂർവം സ്വിച്ച് ഓഫ് ചെയ്തു. എനിക്കത് വേണ്ടെന്ന് തീർത്തുപറഞ്ഞു. പിന്നീട് അത് പ്രാക്ടീസ് ചെയ്തപ്പോൾ, പുതിയൊരു ഭാഷ പഠിച്ചിട്ട് ഉപയോഗിക്കാതിരുന്നാൽ മറന്നുപോകുന്നതുപോലെ, ഭാഗ്യത്തിന് അതെല്ലാം പതിയെ ഇല്ലാതായി.
ടോക് ടു ദ എന്‍റിറ്റീസ് എന്ന ബുക്കിലൂടെയാണ് എനിക്കിത് സാധ്യമായത്. ആ ബുക്കില്‍ പറയുന്നത് നമുക്ക് ആത്മാക്കളോട് സംസാരിക്കാമെന്നാണ്. മനുഷ്യന്മാരിലുള്ളത് പോലെ നെഗറ്റീവും പോസിറ്റീവുമായ എനര്‍ജികളുമുണ്ട്. ഭാഗ്യത്തിന് എനിക്ക് നെഗറ്റീവായതിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.
എന്റേത് മോഷൻ ഡിറ്റക്ടിങ് സിസിടിവി. ആണ്. ഒരിക്കൽ അതിൽ ‘ഹ്യൂമൻ ബോഡി ഡിറ്റക്ടഡ്’ എന്ന സന്ദേശം വന്നു. എനിക്ക് ഒന്നും മനസ്സിലായില്ല. ആത്മാക്കളെ കാണാൻ കഴിയുന്ന എന്‍റെ സുഹൃത്തിന് സിസിടിവിയുടെ സ്ക്രീൻഷോട്ട് അയച്ചുകൊടുത്തു. അദ്ദേഹം അതിലെ ഒരു ഭാഗം വട്ടമിട്ട് തിരിച്ചയച്ചു. ആ ഭാഗം നോക്കിയപ്പോൾ എനിക്ക് വ്യക്തമായി ഒരു സ്മോക്കി വിഷൻ കാണാൻ കഴിഞ്ഞു.
ഇങ്ങനെയൊന്നുമില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നവരുണ്ട്, അവരോട് ചോദിക്കേണ്ടത്, ഇതിങ്ങനെ ഇല്ല എന്നു പറയാനുള്ള കാരണം എന്താണ്. അതും ഒരു വിശ്വാസമല്ലേ, അല്ലാതെ റിസർച്ച്‌ ചെയ്ത് കണ്ടെത്തിയിട്ടൊന്നുമില്ലല്ലോ. ഇതിലൊരു തെറ്റും ശരിയുമില്ല. നമ്മുടെ കാഴ്ചപ്പാടിലൂടെ മാത്രമാണ് നമ്മള്‍ ഈ ലോകം കാണുന്നത്. ശരിക്കും ഇതൊരു മായാലോകമാണ്...’’ ലെന പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലെന പറഞ്ഞ ഈ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.


















Tags

  • actress lena
  • lena has the ability to sense and see the spirit

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Scriptwriter Sanjay about Notebook Movie (Image Source: Youtube)

‘ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞിന്റെ സുരക്ഷിതത്വം ആഗ്രഹിക്കുന്ന ഒരു കിടപ്പായിരിക്കണം സൂരജിന് വേണ്ടതെന്ന് തോന്നി...’ നോട്ട്ബുക്കിനെപ്പറ്റി തിരക്കഥാകൃത്ത് സഞ്ജയ്

Jude Anthany Joseph wishes for vismaya and thudakkam movie (Image Source: Facebook)

‘മലയാള സിനിമയിലേക്ക് സ്വാഗതം എന്റെ പ്രിയപ്പെട്ട വിസ്മയ; നാളത്തെ ദിവസം താങ്കളുടേതാണ്...’ തുടക്കത്തിന്റെ റിലീസ് ദിനത്തെപ്പറ്റി ജൂഡ് ആന്തണി ജോസഫ്

Manju Pillai (Image Source: Instagram)

ടർട്ടിൽനെക്ക് ഇന്നര്‍ ടോപ്പും ബൈക്കര്‍ ജാക്കറ്റും വൈഡ്-ലെഗ് ഡെനിം ജീൻസുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കില്‍ മഞ്ജു പിള്ള; മേക്കോവര്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

Madhu Baalkrishnan about playback singing in malayalam (Image Source: Instagram)

‘ഇന്ന് സിനിമയില്‍ പാട്ടുകളുടെ എണ്ണവും പ്രാധാന്യവും കുറഞ്ഞു, ആ വസന്തകാലം കഴിഞ്ഞു; ഗായകർക്ക് സിനിമ മാത്രം ആശ്രയിച്ച് ഇനി മുന്നോട്ടു പോകാന്‍ പറ്റില്ല...’ മധു ബാലകൃഷ്ണന്‍

Art Director Milton Thomas about jagathy sreekumar (Image Source: Youtube)

‘ഞങ്ങളെ രക്ഷപെടുത്താന്‍ വേണ്ടിയാണ് ജഗതിച്ചേട്ടന്‍ അന്നങ്ങനെ ചെയ്തത്; സീൻ കഴിഞ്ഞപ്പോള്‍ പുള്ളി എന്നെ നോക്കിയിട്ട് ‘ചിലവണ്ട്ട്ടാ’ എന്ന് പറഞ്ഞു...’ കലാസംവിധായകന്‍ മില്‍ട്ടണ്‍ തോമസ്

Saritha Balakrishnan supports Vismaya Mohanlal (Image Source: Facebook)

‘മോഹൻലാലിന്റെ മകളല്ലേ,ഒതുങ്ങി ജീവിച്ചൂ​ടേ’യെന്നാണ് ചിലര്‍ക്ക്; മുന്നോട്ടു പോകൂ വിസ്മയ, ഇവര്‍ക്കു മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല ഈ ‘തുടക്കം’; കുറിപ്പുമായി സരിത ബാലകൃഷ്ണന്‍

Comments