കുടുംബപ്രേക്ഷകർക്കും സിനിമാപ്രേമികൾക്കും ഒന്നടങ്കം പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു പിള്ള. സീരിയലിലൂടെ സിനിമയിലെത്തിയ താരം സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. മഴയെത്തും മുൻപെ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, രമണൻ, നാലു പെണ്ണുങ്ങൾ എന്നീ സിനിമകളിലൂടെ താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. തുടക്കം മുതൽക്ക് തന്നെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാൻ മഞ്ജു പിള്ളയ്ക്ക് സാധിച്ചിട്ടുണ്ട്.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാരംഗത്ത് ഏറെ നാളുകളായി സജീവമായ താരം തനിക്ക് കോമഡി റോളുകൾ മാത്രമല്ല ക്യാരക്ടർ റോളുകളും തന്റെ കയ്യിൽ ഭദ്രമാണെന്ന് അടുത്തിടെയായി തെളിയിക്കുന്നുണ്ട്. ഈയടുത്തിറങ്ങിയ സിനിമകളിലെ താരത്തിന്റെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടതാണ്. കരിയറിലെ മികച്ച കാലഘട്ടത്തിലൂടെയാണ് താരം ഇന്ന് കടന്നു പോകുന്നത്. സോഷ്യൽ മീഡയിയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ പങ്കിടാറുണ്ട്. പ്രായം കൂടുന്തോറും ചെറുപ്പമായി വരുന്ന താരത്തിന്റെ സ്റ്റൈലും ഡ്രസ്സിഗുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.
ഇപ്പോഴിതാ മേഡേണ്‍ ലുക്കിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാകുകയാണ്. സ്റ്റൈലിഷ് ഫോക്സ് ലെതര്‍ ബൈക്കര്‍ ജാക്കറ്റും വൈറ്റ് ഫൈന്‍ റിബഡ് ടർട്ടിൽനെക്ക് ഇന്നര്‍ ടോപ്പും വൈഡ്-ലെഗ് ഡെനിം ജീൻസുമാണ് താരം ധരിച്ചിരിക്കുന്നത്. ‘‘പുതിയ ലുക്ക്.. അതേ ആത്മാവ്.. എന്നാല്‍ പതിവിൽ നിന്ന് പുറത്തു കടക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മഞ്ജുപിള്ള തന്റെ പുതിയ മോഡേണ്‍ ലുക്ക് ചത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. അസിമിട്രിക് സിപ്പര്‍ ക്ലോഷറും വൈഡ് ലേപ്പര് കോളറുമുള്ള ബൈക്കര്‍ ജാക്കറ്റാണ് ഈ കാഷ്വല്‍ ലുക്കിനെ സ്റ്റൈലിഷാക്കുന്നത്. മഞ്ജു പിള്ളയുടെ മേക്കോവര്‍ ലുക്കിനെ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേര് കമന്റുകള്‍ കൊണ്ട് വരവേല്‍ക്കുന്നുണ്ട്. ഹാര്‍ട്ട് ഇമോജി നല്‍കിയാണ് മഞ്ജുവിന്റെ മകള്‍ ദയ സുജിത്ത് ചിത്രങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ആര്യ ബഡായി, സിനിമോട്ടോഗ്രാഫര്‍ അഴകപ്പന്‍, അപര്‍ണ്ണ ബാലമുരളി, ഗായത്രി അരുണ്‍ എന്നിവരടക്കം നിരവധി പേര് കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ഗുഡ് സോള്‍ ആൻഡ് എപ്പോഴും വഴക്ക്...’ എന്നാണ് സഹതാരമായ ബിബിന്‍ ജോര്‍ജ് കുറിച്ചിരിക്കുന്നത്. ‘ഞങ്ങളുടെ മഞ്ജു ചേച്ചി സൂപ്പറാ..., വൗ അടിപൊളി...’ എന്നതടക്കം ആരാധകരും കമന്റുകള്‍ കുറിക്കുന്നുണ്ട്.

Comments