വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയിലെ പതിനെട്ടാം പടിയില്‍ ഷൂട്ടിങ്ങിനെത്തിയ സ്ത്രീ നൃത്തം ചെയ്തു എന്ന് വാദിച്ചുകൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നടി സുധ ചന്ദ്രന് ആണ് ഈ പതിനെട്ടാംപടി വിവാദത്തില്‍പ്പെട്ടത്. ശബരിമല സ്ത്രീപ്രവേശനവിഷയം കത്തിനില്‍ക്കുന്ന സമയത്ത് വിവാദത്തില്‍ വിശദീകരണവുമായി സുധാ ചന്ദ്രന് രംഗത്ത് വന്നിരിക്കുകയാണ്. ഒരു മാഗസീന് നല്കിയ അഭിമുഖത്തിലാണ് അന്ന് നടന്നതെന്തെന്ന് താരം വ്യക്തമാക്കിയത്. ചെന്നൈയിലെ സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ നൃത്തരംഗം ചിത്രീകരിച്ചതെന്ന് സുധാ ചന്ദ്രന് പറയുന്നു.
'ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സെറ്റിട്ടാണ് ആ ഗാനരംഗം ചിത്രീകരിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് മറ്റ് രംഗങ്ങള്‍ ശബരിമലയ്ക്ക് താഴെയും പിന്നിലെ കവാടത്തിലുമായാണ് ചിത്രീകരിച്ചിരുന്നത്. അയ്യപ്പനെ തൊഴണമെന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ്. എന്നാല്‍ കോടതിവിധിയുടെ പേരില്‍ ആചാരങ്ങള്‍ നിഷേധിക്കാന്‍ ഒരുക്കമല്ല. ഇപ്പോള്‍ 52 വയസായി. അയ്യപ്പനെ കാണാന്‍ ഇനിയും കാത്തിരിക്കാന്‍ തയ്യാറാണ്. ഭഗവാന് വിളിക്കുമ്പോള്‍ മാത്രമേ മല ചവിട്ടുയ ഒരേസമയം പുരോഗമനപരമായും പരമ്പരാഗതമായും ചിന്തിക്കുന്ന ആളാണ് ഞാന്‍' സുധാ ചന്ദ്രന് പറഞ്ഞു.






