
കൊല്‍ക്കത്ത : ഐ എസ് എല്ലിലെ ആദ്യ മത്സരത്തില്‍ തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങിയ അത്ലറ്റിക്കൊ ഡി കൊല്‍ക്കത്ത ഇന്നത്തെ മത്സരം വിജയച്ച് വിജയവഴിയില്‍ തിരിച്ചെത്തുമെന്ന് സ്റ്റീവ് കോപ്പല്‍. അവസാന രണ്ട് മത്സരങ്ങളില്‍ വിജയിക്കാനുള്ള പ്രകടനം തങ്ങള്‍ കാഴിച്ചവച്ചിരുന്നില്ല. കഴിഞ്ഞ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ചുവപ്പുകാര്‍ഡു കണ്ടതിനാല്‍ കൊല്‍ക്കത്ത താരങ്ങള്‍ക്കു പ്രതീക്ഷ പുലര്‍ത്താന്‍ കഴിഞ്ഞില്ല. താരങ്ങള്‍ക്ക് ഫീല്‍ഡില്‍ ഒത്തൊരുമ വരാന്‍ സമയമെടുക്കുമെന്നും പറഞ്ഞു.
അവസാന കുറച്ചു ദിവസങ്ങളായി ട്രെയിനിങ് ഗ്രൗണ്ടില്‍ കാണാന്‍ കഴിയുന്നത് താരങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നതാണ്. അതുകൊണ്ട് തന്നെ പരാജയങ്ങളില്‍ ഉള്ള പ്രതികരണം ഇന്ന് ഡെല്‍ഹിക്കെതിരെ കാണാന്‍ കഴിയും കോപ്പല്‍ പറഞ്ഞു.
ഇന്ന് ഡെല്‍ഹി ഡൈനാമോസിനു എതിരെ ആണ് എ ടി കെയുടെ മത്സരം. ആദ്യ രണ്ട് മത്സരങ്ങളും എ ടി കെ കൊല്‍ക്കത്ത തോറ്റിരുന്നു. കാലു ഉചെ ഇന്നു കൊല്‍ക്കത്തക്കുവേണ്ടി കളത്തിലിറങ്ങുമെന്നും അത് ടീമിന്റെ ഗോള്‍ മുഖത്തെ പ്രശ്നങ്ങള്‍ തീര്‍ക്കുമെന്നും കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകന് കൂടിയായ സ്റ്റീവ് കോപ്പല്‍ വ്യക്തമാക്കി.






