
ഡെല്‍ഹിയുടെ ഐ എസ് എല്‍ സീസണിലെ രണ്ടാം മത്സരത്തിനായുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. എ ടി കെ കൊല്‍ക്കത്തയെ ആണ് ഡെല്‍ഹി ഡൈനാമോസ് ഇന്ന് നേരിടുന്നത്. ഇരുടീമുകളും ലീഗിലെ ആദ്യ വിജയമാണ് ഇന്ന് ലക്ഷ്യം വെക്കുന്നത്. ഡെല്‍ഹി നിരയില്‍ ഇന്ന് യുവതാരം ഷുബാം സാരംഗി അരങ്ങേറ്റം നടത്തുന്നുണ്ട്. മാര്‍കോസ് തെബാര്‍, ബിക്രംജിത്, സുയിവര്ലൂണ് എന്നിവര്‍ പരിക്ക് കാരണം ഇന്ന് ഡെല്‍ഹി നിരയില്‍ ഇല്ല. രണ്ട് മാറ്റങ്ങളുമായാണ് എ ടി കെ ഇറങ്ങുന്നത്. കോമാല്‍ തട്ടാലും കാലു ഉചെയും ഇന്ന് ആദ്യ ഇലവനില്‍ എത്തിയിട്ടുണ്ട്.
ഡെല്‍ഹി:
ഡോറന്സോറൊ, നാരായണ്‍ ദാസ്, മാര്‍ടി ക്രെസ്പ്, റാണ, പ്രിതം കോട്ടാല്‍, വിനീത് റായ്, റെനെ മെഹോലിച്, ശുഭം, നന്ദകുമാര്‍, ആന്‍ഡ്രിജ, ചാങ്തെ .
കൊല്‍ക്കത്ത: .
അരിന്ദം, ഐബര്‍ലോങ്, ഗേഴ്സണ്‍, ജോണ്സണ്, റിക്കി, എവര്ട്ടണ്, ഉചെ, കോമല്‍, ലാന്‍സരോട്ടെ, ബല്‍വന്ത്, പ്രണോയ് ഹാള്‍ദര്‍






