
ഐ എസ് എല്ലില്‍ ഇപ്പോള്‍ റിലഗേഷന്റെയോ പ്രമോഷന്റെയോ ആവശ്യമില്ല എന്ന് ഇന്ത്യന്‍ താരവും കേരളാ ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനുമായ സന്ദേശ് ജിംഗാന്. ഐ എസ് എല്‍ ഇപ്പോള്‍ ഒരു കുഞ്ഞ് മാത്രമാണ്. ഇത് ഒന്ന് ശരിക്ക് നിക്കുന്നതിന് മുമ്പ് റിലഗേഷനും പ്രൊമോഷനും വന്നാല്‍ ലീഗിന്റെ ആകെ താളം തെറ്റിക്കും. അതപകൊണ്ട് കുറച്ചു വര്‍ഷങ്ങള്‍ ഐ എസ് എല്‍ ഒരു അടഞ്ഞ ലീഗായി തന്നെ നിലനില്ക്കട്ടെ. കൂടുതല്‍ ടീമുകള്‍ എത്തിയതിനും ഐ ലീഗ് മെച്ചപ്പെട്ടതിനു ശേഷവും ആവാം റിലഗേഷന്‍ എന്ന് ജിങ്കന് പറഞ്ഞു.
ഇപ്പോള്‍ ഐ ലീഗില്‍ റിലഗേഷനും പ്രൊമോഷനും ഉണ്ട്. അതുപോലെ കുറച്ച് കാലം കഴിഞ്ഞാല്‍ ഐ എസ് എല്ലിലും കൊണ്ടുവരാം എന്നും ജിങ്കന് പറഞ്ഞു. ഇപ്പോള്‍ ഐ എസ് എല്‍ ശരിയായ പാതയില്‍ ആണ്. അതിന്റെ ഫലം ഇന്ത്യന്‍ ദേശീയ ടീമിന്റെ പ്രകടനത്തില്‍ കാണം. ജിംഗാന് വ്യക്തമാക്കി.





