ന്യുഡല്‍ഹി : ഛത്തിസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ അദ്യ പട്ടിക ബി ജെ പി പുറത്തുവിട്ടു. ആകെ 90 സീറ്റുകളില്‍ 77 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് സെന്‍ട്രല്‍ ഇലക്ഷന് കമ്മറ്റിയുടെ യോഗത്തിനുശേഷം പുറത്തുവിട്ടത്.
പട്ടികയില്‍ 14 സ്ത്രീകള്‍ ഇടംപിടിച്ചിട്ടുണ്ട് നിലവിലുള്ള 14 എം എല്‍ എമാര്‍ക്കു പകരം പുതുമുഖങ്ങളായിരിക്കും മത്സരിക്കുന്നത്. മുഖ്യമന്ത്രി രമണ്‍ സിംഗ് രജ്നന്ദ്ഗാവനില് നിന്നു മത്സരിക്കുമെന്നും സി.ഇ.സി യോഗത്തിനുശേഷം ജെ.പി നിദ്ദ മാധ്യമങ്ങളോടു പറഞ്ഞു.
തെലുങ്കാന മേഖലയില്‍ നിന്നുള്ള ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെയാണ് സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചതെന്നും എല്ലാ വിഭാഗത്തിനു ആവശ്യമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.119 സീറ്റുകളുള്ള തെലുങ്കാനയില്‍ 38 സീറ്റുകളില്‍ ബിജെപി മത്സരിക്കും. മിസോറാമില്‍ 13 സീറ്റുകളില്‍ ബി ജെ പി മത്സരിക്കുമെന്നും നദ്ദ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി ജെ പി ദേശിയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന് ഒ പി ചൗധരി, ഗോത്ര നേതാവ് രാം ദയാല്‍ ഉയ്കെ എന്നിവരും ആദ്യ പട്ടികയിലുണ്ട്. ഖര്‍സിയ മണ്ഡലത്തില്‍നിന്നാണ് ചൗധരി മത്സരിക്കുന്നത്. കോണ്‍ഗഗ്രസ് വിട്ട ബി ജെ പിയില്‍ ചേര്‍ന്ന രാം ദയാല്‍ പാലി ടനാഖറില്നിന്നു ജനവിധി തേടും. ബിസ്ലാപൂരില് അമാ അഗര്‍വാളിനെയും, റായിപൂര്‍ സിറ്റിയില്‍ ബ്രിജ് മോഹന്‍ അഗര്വാളിലെയും മത്സരിപ്പിക്കാനാണ് നീക്കം
നവംബര്‍ 12, നവംബര്‍20 എന്നിങ്ങനെ രണ്ടുഘട്ടങ്ങളിലായിട്ടായിരിക്കും ഛത്തീസ്ഖഢില്‍ തിരഞ്ഞെടുപ്പ നടക്കുന്നത്. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.






