തിരുവനന്തപുരം: ദുരന്തമുണ്ടായപ്പോള്‍ വിരുന്നുണ്ട് നടക്കുകയായിരുന്നെന്നും ഹെലികോപ്റ്റര്‍ യാത്ര നടത്തിയെന്നുമുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് രൂക്ഷമായി മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശന്‍. താന്‍ കഴിച്ചത് വിരുന്നല്ലെന്നും സ്വാഭാവികമായുള്ള ഉച്ചഭക്ഷണമാണെന്നും അതുപോലെ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചത് സ്വകാര്യയാത്രയായിരുന്നില്ലെന്നും പറഞ്ഞു.
വിരുന്നിലെ വിമര്‍ശനത്തെ 'ഹീനമായ പ്രവര്‍ത്തി' എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അത് യൂത്ത് ലീഗിന്റെ വിരുന്നായിരുന്നില്ലെന്നും അത് സാധാരണ രീതിയിലുള്ള ഭക്ഷണം മാത്രമായിരുന്നെന്നും മലബാറില്‍ ഭക്ഷണം കഴിക്കാനെത്തുമ്പോള്‍ വിഭവങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നത് സാധാരണ കാര്യമാണെന്നും പറഞ്ഞു. കഴിഞ്ഞ തവണ പ്രളയം വന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ അന്ന് നിരാഹാരം കിടക്കുകയായിരുന്നെന്ന് തനിക്കറിയുമായിരുന്നില്ലെന്ന് പരിഹസിക്കുകയും ചെയ്തു.
അതുപോലെ ഹെലികോപ്റ്റര്‍ യാത്രയിലും മുഖ്യമന്ത്രി മറുപടി നല്‍കി. താന്‍ നടത്തിയത് സ്വകാര്യയാത്രയല്ലെന്നും ഔദ്യോഗികയാത്ര ആയിരുന്നെന്നും പറഞ്ഞു. ഒരു ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പിനെ കാണുന്നതിനാണ് ഹെലികോപ്റ്ററില്‍ പോയത്. ആ നിക്ഷേപം തമിഴ്‌നാട്ടിലേക്ക് പോകുന്നത് ഒഴിവാക്കാന്‍ സമയബന്ധിതമായി പോകുന്നതിന്റെ ഭാഗമായിരുന്നു യാത്ര. കഴിഞ്ഞ തവണ പിണറായി വിജയന്‍ പാര്‍ട്ടി ആവശ്യങ്ങള്‍ക്ക് വരെ ഹെലികോപ്റ്ററില്‍ പറന്നതും അതിന്റെ ചെലവും തനിക്കറിയാവുന്ന കാര്യമാണെന്നും പ്രതികരിച്ചു.
അതേസമയം മുഖ്യമന്ത്രി കണ്ട നിക്ഷേപകര്‍ ആരായിരുന്നെന്ന ചോദ്യത്തിന് മറുപടി പറയാന്‍ കൂട്ടാക്കിയില്ല. അതുപോലെ തന്നെ പി.എം.ശ്രീ പദ്ധതിയുമായി മുമ്പോട്ട് പോകുമെന്നും പറഞ്ഞു. പി.എം ശ്രീ കരാറില്‍ നിന്നും ഇനി പിന്മാറാനാകില്ലെന്നും എല്‍ഡിഎഫ് എന്തുകൊണ്ടാണ് പിന്മാറാതിരുന്നതെന്നും ചോദിച്ചു. കേരളം നേരിടുന്ന പ്രളയത്തില്‍ പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലെല്ലാം കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. നാശം വിതച്ചത് മിന്നല്‍പ്രളയത്തിന് സമാനമായ മഴയായിരുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Comments