നോയിഡ: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പെൺകുട്ടിക്കും മാതാവിനും സ്വസ്ഥതയില്ല. പൊലീസിന്റെയും അപരിചിതരുടെയും ശല്യം കാരണം തങ്ങൾക്ക് നോയിഡയിലെ വാടക വീട് ഉപേക്ഷിക്കേണ്ടതായി വന്നു. അപമാനം സഹിക്കാനാവുന്നില്ല എന്നും ഇനിയെങ്കിലും തങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ഇവർ പറയുന്നു.
രണ്ട് ദിവസങ്ങൾക്ക് മുമ്പ്, വിധവയായ തനിക്ക് തന്റെ 15 കാരിയായ മകളുമൊത്ത് നോയിഡയിലെ വാടകവീട്ടിൽ നിന്ന് പെട്ടെന്ന് ഇറങ്ങിപ്പോകേണ്ടി വന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ പ്രധാനമന്ത്രിക്കെതിരെയുള്ള വിവാദ പരാമർശങ്ങളിൽ ഉൾപ്പെട്ടതിനെ തുടർന്ന് പൊലീസും അപരിചിതരും അവരുടെ വീടിന്റെ പടിവാതിലിൽ എത്തിയതോടെ അവർക്ക് മറ്റ് വഴികളില്ലായിരുന്നു.
മകൾ മാപ്പ് പറയുകയും പ്രധാനമന്ത്രി അവൾക്ക് മാപ്പ് നൽകുകയും ചെയ്തിട്ടും തങ്ങളുടെ കുടുംബം ഇപ്പോഴും നിരന്തരമായ ബുദ്ധിമുട്ടുകൾ നേരിടുകയാണെന്ന് അവർ പറഞ്ഞു. പ്രധാനമന്ത്രി മകൾക്ക് മാപ്പു നൽകിയപ്പോൾ അദ്ദേഹം അവൾക്ക് ‘പുതുജീവൻ’ നൽകിയെന്ന് ഇവർ ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്ക് നന്ദി പറയുന്ന വീഡിയോയിൽ മകൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ റദ്ദാക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു.

Comments