തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ 15 മരണവും ഏഴുപേരെ കാണാതായതുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. 316 ദുരിതാശ്വാസ ക്യാമ്പുകളില്‍ പതിനോരായിരം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നതെന്നും മഴക്കാല മുന്നൊരുക്കത്തിനായി സര്‍ക്കാര്‍ രണ്ടു തവണ ഉന്നതോദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നതായും വ്യക്തമാക്കി.
മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ സംസ്‌ക്കാര ചടങ്ങുകളിലായി 10,000 രൂപ, വീടുകളില്‍ വെള്ളം കയറിയവര്‍ക്കും 10,000 വീതം നല്‍കും. മരിച്ചവരുടെ കുടുംബത്തിനായി എട്ടുലക്ഷം രൂപ ധനസഹായം, ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്ക് ആറു ലക്ഷം രൂപയും ധനസഹായവും പ്രഖ്യാപിച്ചു. ഉണ്ടായത് മിന്നല്‍പ്രളയമാണെന്നും കാലാവസ്ഥാ മുന്നറിയിപ്പ് ഇല്ലായിരുന്നതിനാല്‍ മുന്നറിയിപ്പ് നല്‍കാന്‍ വൈകി.
165 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 3596 കര്‍ഷകരെയാണ് പ്രളയം ബാധിച്ചത്. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം കൂട്ടും. കൃഷിവകുപ്പ് നല്‍കുന്ന നിര്‍ദേശം അനുസരിച്ചായിരിക്കും പ്രഖ്യാപനം. വലിയഡാമുകള്‍ തുറക്കില്ല. അണക്കെട്ടുകളില്‍ ജലനിരപ്പ് താഴെയാണ്. ഡാം തുറന്നുവിട്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടത്തരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ജനങ്ങളില്‍ ഉത്ക്കണ്ഠ ഉണ്ടാക്കുന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും കര്‍ശനമായ നടപടിയുണ്ടാകുമെന്നും പറഞ്ഞു.
ജൂലൈ 30 നും ആഗസ്റ്റ് 1 നും യോഗം ചേര്‍ന്ന് തയ്യാറെടുപ്പ് നടത്തിയിരുന്നു. വെള്ളപ്പൊക്കത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളില്‍ ഒരു വീഴ്ചയും ഉണ്ടായെന്ന വിമര്‍ശനത്തെ മുഖ്യമന്ത്രിയെ തള്ളി. എന്‍ഡിആര്‍എഫ് ടീം കോട്ടയത്തും പത്തനംതിട്ടയിലും സജ്ജമാക്കിയിട്ടുണ്ട്. മഴക്കെടുതി നേരിടുന്നവരെ ഒഴിപ്പിക്കാന്‍ മത്സ്യബന്ധന ബോട്ടുകള്‍ ചെങ്ങന്നൂരില്‍ എത്തിച്ചിട്ടുണ്ട്. പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും സജ്ജമാക്കിയിട്ടുണ്ട്. ദുരിതം അനുഭവിക്കുന്നവര്‍ക്കായുള്ള ഭക്ഷണപാക്കറ്റുകളും തയ്യാറാക്കിയിട്ടുണ്ട്.
വേണ്ട മുന്നറിയിപ്പ് നല്‍കാതിരുന്നതാണ് പ്രതിസന്ധിയായതെന്നും ഐഎംഡി യ്ക്ക് പോലും മികച്ചരീതിയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നതില്‍ പിഴവ് പറ്റിയതായും പറഞ്ഞു. കനത്തമഴ എവിടെ പെയ്യുമെന്ന് മുന്‍കൂട്ടി അറിഞ്ഞാല്‍ മാത്രമേ ആള്‍ക്കാരെ ഒഴിപ്പിക്കാന്‍ കഴിയൂ. കൃത്യമായ വിവരം കിട്ടാതിരുന്നതിനാല്‍ അനൗണ്‍മെന്റ് നടത്താനുള്ള സമയം പോലും കിട്ടിയില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വി.ഡി. സതീശന്‍ വ്യക്തമാക്കി.

Comments