പട്ന: ശുചിമുറിയില്‍ പോകാന്‍ വാഹനം നിര്‍ത്താന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു. ബിഹാറിലെ സസാറാം മുനിസിപ്പല്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ വിമല്‍ കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഡ്രൈവര്‍ മിതിലേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി പട്നയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വാഹനം ഓടിക്കുന്നതിനിടെ ടോയ്ലറ്റില് പോകാന്‍ വാഹനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും മേലുദ്യോഗസ്ഥന് അനുവദിച്ചില്ല. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
സംഭവത്തിന് പിന്നാലെ മോട്ടോര്‍സൈക്കിളിലെത്തിയ അജ്ഞാതര്‍ വാഹനം തടഞ്ഞുനിര്‍ത്തി വിമല്‍ കുമാറിനെ ആക്രമിച്ചെന്നാണ് പ്രതി ആദ്യം പൊലീസിനെ അറിയിച്ചത്. എന്നാല്‍ പ്രതിയുടെ ശരീരത്തില്‍ ആക്രമണത്തിന്റെ യാതൊരു പാടുകളും കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് പൊലീസിന് സംശയം തോന്നി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് മിതിലേഷ് കുമാര്‍ കുറ്റം സമ്മതിച്ചത്.
ടോയ്ലറ്റ് ബ്രേക്ക് നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും തുടര്‍ച്ചയായ ജോലിഭാരവും പ്രതിയെ മാനസികമായി പ്രകോപിപ്പിച്ചിരുന്നതായും പൊലീസ് അറിയിച്ചു.

Comments