
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനുശേഷം ശബരിമലയില്‍ കയറന്നുണ്ടോയെന്നു ചോദിച്ച് ഇന്റലിജന്‍സില്‍ നിന്നു കോള്‍ വന്നിരുന്നവെന്ന രശ്മീ നായര്‍. പതിനെട്ടാം പടി ചവിട്ടാന്‍ പദ്ധതിയുണ്ടോയെന്നും അങ്ങനെന്തെങ്കിലും പ്ലാന്‍ ഉണ്ടെങ്കില്‍ സുരക്ഷയൊരുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും രശ്മി നായര്‍ തന്റെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി.
ഒരു ദളിത് / ഈഴവ സത്വമുള്ള വിശ്വാസിയായ സ്ത്രീയായിരിക്കണം ആദ്യം മലചവിട്ടേണ്ടത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്നും, ഇനിയൊരു സാഹചര്യമുണ്ടായാല്‍ മല ചവിട്ടുമെന്നും രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :
സംസ്ഥാന ഇന്റലിജസില്‍ നിന്നും കുറച്ചു മുന്‍പ് കാള്‍ വന്നിരുന്നു ശബരിമലയില്‍ പോകുന്നുണ്ട് എങ്കില്‍ വീടിനും മറ്റും സുരക്ഷ ഏര്‍പ്പെടുത്താന്‍ ആണ്.
ഞാന്‍ നിലവില്‍ ഒരു മത വിശ്വാസി അല്ല എന്നാല്‍ അതായിരുന്ന സമയത്ത് 41 ദിവസം വ്രതം എടുത്തു ഭക്തിയോടെ തന്നെ രണ്ടു തവണ ശബരിമലയില്‍ പോയിട്ടുണ്ട്. നിലവില്‍ എന്റെ വിഷയം ഭക്തിയല്ല ഹിന്ദു സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യവും അതിലെ ലിംഗ സമത്വവും ബ്രാഹ്മണാധിപത്യത്തിനെതിരെ ഉള്ള മുന്നേറ്റവും ഒക്കെയാണ്. അതുകൊണ്ട് തന്നെ ഞാന്‍ ശബരിമലയില്‍ പോകുക എന്നത് ഇവിടെ പ്രസക്തമായ വിഷയമേ അല്ല. അതുണ്ടാക്കുന്ന സെന്‍സേഷണലിസം ഇപ്പോഴത്തെ നമ്മുടെ രാഷ്ട്രീയ ജാഗ്രതയെ നെഗറ്റിവ് ആയി ബാധിക്കും എന്ന ഉത്തമ ബോധ്യമുണ്ട്.
ഒരു ദളിത്/ഈഴവ സ്വത്വമുള്ള വിശ്വാസിയായ സ്ത്രീയായിരിക്കണം ആദ്യം പതിനെട്ടാം പടി ചവിട്ടേണ്ടത് എന്ന് വ്യക്തിപരമായി ആഗ്രഹിക്കുന്നു. ഏതൊരു സ്ത്രീക്കും സുഗമമായി അയ്യപ്പനെ കാണാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകുന്നത് വരെ അതിനു വേണ്ടി സംസാരിക്കും അങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമ്പോള്‍ അയ്യപ്പബ്രോയെ പോയി കാണും.






