ഐ എസ് എല്ലില്‍ ഇന്നു നടക്കുന്ന മത്സരത്തില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത ജംഷഡ്പൂര്‍ എഫ് സിയെ നേരിടും. ഇന്നത്തെ മത്സരം വിജയിച്ച കൊല്‍ക്കത്തയില്‍ തന്റെ വിജയം തുടരാനും ജംഷഡ്പൂിലേക്കുള്ള മടക്കം കൂടിയാകും ഇന്നത്തെ മത്സരം. സീസണിന് മിക്ക ഫോമിലുള്ള ജംഷഡ്പൂരിനെ തളയ്ക്കാന്‍ കോപ്പലിന് ആകുമോ എന്നാണ് ഇന്ന് ഫുട്ബോള്‍ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.
ജംഷദ്പൂരിന്റെ ആദ്യ ഹോം മത്സരമാണിത്. കളിച്ച രണ്ട് മത്സരങ്ങളില്‍ നാലു പോയന്റുള്ള ജംഷദ്പൂര്‍ ഇന്ന് വിജയിച്ച് ലീഗില്‍ ഒന്നാമത് എത്താനാകും ശ്രമിക്കുക. ഫെറാണ്ടോയുടെ കീഴില്‍ അണിനിരക്കുന്ന ജംഷദ്പൂര്‍ ഇത്തവണ മികച്ച ഫുട്ബോള്‍ ആണ് പുറത്ത് എടുക്കുന്നത്. ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പ്പിക്കാനും രണ്ടാം മത്സരത്തില്‍ ബെംഗളൂരുവിനെ അവരുടെ നാട്ടില്‍ സമനിലയില്‍ തളക്കാനും ജംഷദ്പൂരിനായി.
മറുവശത്ത് എ ടി കെ അവസാന മത്സരത്തില്‍ ഡെല്‍ഹിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ്. അതിനു മുമ്പ് രണ്ട് മത്സരങ്ങളില്‍ കോപ്പലിന്റെ ടീം പരാജയപ്പെട്ടിരുന്നു. ഡെല്‍ഹിക്കെതിരെ ലാന്സരോട്ടെയും ബല്‍വന്ത് സിംഗുമൊക്കെ ഫോമിലായത് കോപ്പലിനും സന്തോഷം നല്‍കുന്നുണ്ട്. ജംഷദ്പൂരിന് ഹോം ഗ്രൗണ്ടില്‍ നിറഞ്ഞ ഗ്യാലറിയുടെ പിന്തുണ ഉണ്ടാകുന് എന്നാണ് കരുതപ്പെടുന്നത്.






