
വൈക്കം: മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി സുമംഗലിയായി. വൈക്കം മഹാദേവക്ഷേത്രത്തില് വച്ചാണ് പാലാ സ്വദേശി അനൂപ് വിജയലക്ഷ്മിയ്ക്ക് താലി ചാര്ത്തിയത്.
പാലാ പുലിയന്നൂര് കൊച്ചൊഴുകയില് നാരായണന്നായരുടേയും ലൈലാ കുമാരിയുടേയും മകന് അനുപ് മിമിക്രി കലാകാരന് കൂടിയാണ്. ഉദയനാപുരം ഉഷാ നിവാസില് വി മുരളീധരന്റേയും വിമലയുടേയും ഏക മകളാണ് വിജയ ലക്ഷ്മി.

സെല്ലുലോയിഡ് എന്ന ചിത്രത്തിലെ 'കാറ്റേ കാറ്റേ' എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി മലയാള സിനിമ രംഗത്തെത്തിയത്.
ഇതിനകം എല്ലാ ദക്ഷണിണേന്ത്യന് ഭാഷകളിലും പാടിയിട്ടുള്ള വിജയലക്ഷ്മി മികച്ച ഗായികക്കുള്ള സംസ്ഥാന സര്ക്കാരിന്റെ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.







Comments