
പുനെ : ഐ എസ് എല്‍ അഞ്ചാം സീസണില്‍ ഇന്നു നടക്കുന്ന പൂനെയുടെ ആദ്യ ഹോം മത്സരത്തില്‍ ബെംഗളൂരു എഫ് സിയെ നേരിടും. പൂനെയുടെ ആദ്യ ഹോം മത്സരം എന്നത് പോലെ ബെംഗളൂരു എഫ് സിയുടെ ആദ്യ എവേ മത്സരം കൂടിയാണിത്. ലീഗില്‍ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാന്‍ കഴിയാത്ത് പൂനെ സിറ്റിക്ക് ഇന്നത്തെ മത്സരം ജയിച്ച് ആരാധകര്‍ക്ക് ആശ്വാസം നല്‍കേണ്ടതുണ്ട്. ഇത്രയും വലിയ താര നിര ഉണ്ടായിട്ടും വിജയത്തിലേക്ക് എത്താന്‍ കഴിയാത്തത് കോച്ച് മിഗ്വേല്‍ ഏഞ്ചലിനെയു സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
രണ്ടു മത്സരത്തില്‍ ഒരു സമനിലയും ഒരു പരാജയവുമാണ് പൂനെ സിറ്റിയുടെ ഇതുവെരെയുള്ള ട്രാക്ക് റെക്കോര്‍ഡ്. കഴിഞ്ഞ കളിയില്‍ മഹാ ഡര്‍ബിയില്‍ പൂനെ പരാജയപ്പെട്ടിരുന്നു.സൂപ്പര്‍ താരം മാര്‍സലിനോ ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ അറ്റാക്കിംഗിലെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നും മിഗ്വേല്‍ ഏഞ്ചല്‍ കരുതുന്നു.
മറുവശത്ത് രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനവുമായാണ് ബെംഗളൂരു എഫ് സി എത്തുന്നത്. ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ ചെന്നൈയിനെ തോല്‍പ്പിച്ച ബെംഗളൂരു കഴിഞ്ഞ മത്സരത്തില്‍ ജംഷദ്പൂരിനെതിരെ 22 സമനിലയും നേടിയിരുന്നു. ഇന്ന് വിജയിച്ചാല്‍ ലീഗില്‍ ഒന്നാമത് എത്താം എന്നതും ബെംഗളൂരു എഫ് സിക്ക് പ്രചോദനമാകും.
കഴിഞ്ഞ സീസണില്‍ ഐ എസ് എല്‍ സെമി ഫൈനലില്‍ പൂനെ സിറ്റിയെ തോല്‍പ്പിച്ചായിരുന്നു ബെംഗളൂരു എഫ് സി ഫൈനലിലേക്ക് കടന്നത്. കഴിഞ്ഞ സീസണില്‍ നാലു തവണ നേര്‍ക്കുനേര്‍ വന്നിട്ടും ബെംഗളൂരുവിനെ തോല്‍പ്പിക്കാന്‍ പൂനെ സിറ്റിക്കായിരുന്നില്ല.






