
പൂനെ : ഐ എസ് എല്‍ അഞ്ചാം സീസണിലെ പൂനെയിലെ ആദ്യ െേഹാ മത്സരത്തിനുള്ള ലൈനപ്പ് പ്രഖ്യാപിച്ചു. ആതിധേയരായ പൂനെ സിറ്റി ബെംഗളൂരു എഫ് സിയെ ആണ് ഇന്ന് നേരിടുന്നത്. സീസണില്‍ ഇതുവരെ ജയിക്കാന്‍ ആവാത്ത പൂനെ ഇന്ന് ആദ്യ ഇലവനില്‍ സൂപ്പര്‍ സ്െ്രെടക്കര്‍ മാര്‍സലീനോയെ എത്തിച്ചിട്ടുണ്ട്. ഡിയേഗോ കാര്‍ലോസ് ബെഞ്ചില്‍ എത്തി. മറുവശത്ത് ബെംഗളൂരു എഫ് സിയിലും മാറ്റങ്ങള്‍ ഉണ്ട്. ബെംഗളൂരു ലൈനപ്പിലേക്ക് ദിമാസ് ദെല്‍ഗാഡോ എത്തി. സിസ്കോ ഫെര്‍ണാണ്ടസാണ് ദിമാസിന് പകരം ബെഞ്ചില്‍ എത്തിയതും ഒഴിച്ചാല്‍ വലിയ മാറ്റങ്ങളില്ലാതെയാണ് ബെംഗലൂരു ഇന്നിറങ്ങുന്നത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ബെംഗലൂരുവിന് പോയിന്റു പട്ടിയില്‍ ഒന്നാംസ്ഥാനത്തെത്താം.






