ഐ എസ് എല്ലില്‍ ഇന്ന് ആദ്യ ജയം തേടി ഇറങ്ങുന്ന രണ്ട് ടീമുകളുടെ മത്സരമാണ് ഇന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആരങ്ങേറുന്നത്. ഇന്ന് ഡല്‍ഹി ഡൈനാമോസ് ചെന്നൈയിനെ നേരിടും. കളിച്ച മൂന്ന് കളിയും തോറ്റ് ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണ് ഈ സീസണില്‍ ചെന്നൈയിന് ലഭിച്ചിര്ക്കുന്നത്. ചാമ്പ്യന്മാരായി സീസണ് തുടങ്ങിയ ചെന്നൈയിന് ബെംഗളൂരു എഫ് സി, ഗോവ, നോര്‍ത്ത് ഈസ്റ്റ് എന്നീ ടീമുകളോടാണ് പരാജയങ്ങള്‍ ഏറ്റു വാങ്ങിയത്.
ഡിഫന്‍സിലെ പിഴവുകളാണ് ചെന്നൈയിനെ പ്രധാനമായി അലട്ടുന്നത്. അവസാന രണ്ടു മത്സരങ്ങളില്‍ നിന്നായി ഏഴു ഗോളുകള്‍ ചെന്നൈയിന് വഴങ്ങി. പൊതുവെ മികച്ച ഡിഫന്‍ഡിംഗ് ടീമായി അറിയപ്പെടുന്ന ചെന്നൈയിന് ഇത്തവണ ഇതുവരെ ആ പേര് സൂക്ഷിക്കാനായിട്ടില്ല.
മറുവശത്ത് ഡല്‍ഹിക്ക് പ്രശ്നം അറ്റാക്കാണ്. ഗോളടിക്കാന്‍ ആരുമില്ല എന്നതാണ് ഡൈനാമോസിന്റെ പ്രശ്നം. അവസാന മത്സരത്തില്‍ കലുദരോവിച് ഗോള്‍ അടിച്ചത് ജോസഫ് ഗൊംബവുവിന് പ്രതീക്ഷ നല്‍കിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളില്‍ രണ്ട് സമനില മാത്രമാണ് ഡെല്‍ഹിക്ക് ഉള്ളത്. ചെന്നൈയിനെതിരെ മികച്ച ഹെഡ് ടു ഹെഡ് റെക്കോര്‍ഡ് ഡെല്‍ഹിക്ക് ഉണ്ട്. എട്ടു മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഒരു മത്സരത്തില്‍ മാത്രമെ ഡെല്‍ഹിയെ തോല്‍പ്പിക്കാന്‍ ചെന്നൈയിന് കഴിഞ്ഞിട്ടുള്ളു.






