ന്യുഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു കോടികള്‍ തട്ടിച്ചു മുങ്ങിയ വജ്രവ്യാപാരി നിരവ് മോഡിയുടെ 255 കോടി രൂപ വിലവരുന്ന അസ്ഥികള്‍ കണ്ടുകെട്ടി. വജ്ര വ്യാപാരികൂടിയായ നിരവ് മോഡിയുടെ ഹോംങ്കോംഗിലുള്ള വസ്ഥുവകകളാണ് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് കണ്ടുകെട്ടിയത്.
പി.എന്‍ ബി വായ്പ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 4744 കോടി രൂപയാണ് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്. വിദേശത്തുനിന്നുള്ള വസ്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ സെന്‍ട്രല്‍ പാര്‍ക്കിലുള്ള 216 കോടി രൂപ വിലവരുന്ന അപ്പാര്‍ട്ടുമെന്റുകള്‍. 278 കോടിയുടെ അഞ്ചു വിദേശ ആക്കൗണ്ടുകള്‍, 57 കോടി വിലവരുന്ന ലണ്ടണിലെ ഫ്ലാറ്റ്, 22.69 കോടി മൂല്യമുള്ള വജ്ര വ്യാപാരശാല എന്നിവയാണ് കണ്ടുകെട്ടിയ വസ്തുവകകളില്‍ പ്രധാനപ്പെട്ടവ.
നീരവും കൂട്ടാളികളും ചേര്‍ന്ന് 13000 കോടിരൂപ പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്നു തട്ടിയെടുത്തെന്നാണ് എന്‍ഫോഴ്സ്മെന്റ് കേസ്. കള്ളപ്പണം തടയുന്നതിനുള്ള വകുപ്പുകള്‍ കൂടിച്ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.






