ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ലാത്ത രണ്ടു ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ശക്തരായ ജംഷഡ്പൂരാണ് എതിരാളികള്‍. അവസാന മത്സരത്തില്‍ ചെന്നെയെ അവാസാന നിമിഷത്തില്‍ തിരിച്ചടി നല്കി ചെന്നൈയെ തോല്‍പ്പിച്ച നോര്‍ത്ത് ഈസ്റ്റ് മിന്നുന്ന ഫോമിലാണ്. കൂടാതെ സട്രൈക്കര്‍ ഒഗ്ബച്ചെയുടെ മികവും കൂടിയാകുമ്പോള്‍ നോര്‍ത്ത് ഈസ്റ്റിനെ തളക്കാല് ജംഷഡ്പൂര്‍ അല്‍പ്പം വിയര്‍ക്കേണ്ടിവരും. കഴിഞ്ഞ സീസണില്‍ ഇരുവരും തമ്മില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന് ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല.
വിലക്കു നേരിടുന്ന മലയാളി ഗോള്‍ കീപ്പര്‍ രഹ്നേഷിനു ഇന്നത്തെ മത്സരവും നഷ്ടമാകും. കൊല്‍ക്കത്താ താരത്തിനെതിരെ പരുക്കന്‍ കളി പുറത്തെടുത്ത രഹ്നേഷിനു പകരം പവന്‍കുമാര്‍ ആയിരിക്കും നോര്‍ത്ത് ഈസ്റ്റ് ഗോള്‍വല കാക്കുന്നത്.






