
ഏറ്റവും വേഗതയറിയ പതിനായിരം റണ്‍സ് എന്ന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെയുള്ള വിരാട് കൊഹ്ലിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നു. ടീമാണ് എനിക്ക് ഏറ്റവും പ്രധാനം വേണ്ടി വന്നാല്‍ ടീമിനുവേണ്ടി ആറു തവണ ഡൈവുചെയ്യാനും തയ്യാറാണെന്നാണ് കൊഹ്ലി ബി.സി.സി.ഐ ടീവിക്കു നല്കിയ അഭിമുഖത്തിനിടയില്‍ പറഞ്ഞു.
ടീമുനുവേണ്ടി എന്തുചെയ്യാനും തയാറാണ്. അതിനുവേണ്ടിയാണ് എന്നെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തന്റെ ആത്മാര്‍ത്ഥത മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിയല്ല ഇതൊന്നും. ടീമുനുവേണ്ടി ഒരു എക്സ്ട്രാ റണ്‍ നേടുകയെന്നതാണ് പ്രധാനമെന്നും കൊഹ്ലി പറഞ്ഞു
വിക്കറ്റിനിടയില്‍ എത്രയധികം ക്ഷീണിച്ചു നില്‍ക്കുകയാണെങ്കിലും.മാനസികമായി ശ്രദ്ധ നഷ്ടപ്പെട്ടോ എന്നോന്നും ചിന്തിക്കാതെ ടീമിനുവേണ്ടി ഒരു എക്സ്ട്രാ റണ്‍ നേടുകയാണ് ലക്ഷ്യം അതിനുവേണ്ടി എന്തു വെല്ലുവിളികളും ഏറ്റെടുക്കാന്‍ തയാറാണ്. ടീമിനെ സഹായിക്കുന്ന എക്സ്ട്രാ റണ്ണിനുവേണ്ടി ശ്രമിക്കുക. ടീമിനെ വിജയിപ്പിക്കുകയെന്നതാണ് പ്രധാനം അതിനിടയില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ഒരിക്കലും പരിഗണന നല്‍കാറില്ലെന്നും ഇന്ത്യന്‍ നായകന് കൂട്ടിച്ചേര്‍ത്തു.






Comments