നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനായി വെബ്സൈറ്റുകള്‍ പൂട്ടാന്‍ കോടതിയും സര്‍ക്കാരുകളും പ്രയത്നിക്കുകയാണിപ്പോള്. നിരവധി പോണ്‍വെബ്സൈറ്റുകള്‍ നിരോധിച്ചിരിക്കുകയാണിപ്പോള്‍. എന്നാല്‍ അശ്ലീല വെബ്സൈറ്റുകള്‍ നിരോധിച്ചാല്‍ എന്ത് സംഭവിക്കും? ഈ സൈറ്റുകള്‍ക്ക് നിരോധനം സംഭവിക്കുമ്പോള്‍ രാജ്യത്ത് ഇല്ലാതാവുന്നത് ഇന്റര്‍നെറ്റ് ട്രാഫിക്കിന്റെ വലിയൊരു ഭാഗമാണ്. രാജ്യത്ത് ഏറ്റവും അധികം സന്ദര്‍ശകരുള്ള വെബ്സൈറ്റുകളും ഉള്‍പ്പെടുന്നുണ്ട്.
ജനുവരിയില്‍ സിമിലര്‍ വെബ് പുറത്തുവിട്ട കാണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും അധിം സന്ദര്‍ശകരുള്ള അദ്യ പത്ത് വെബ്സൈറ്റുകളുടെ പട്ടികയില്‍ ആറാമതും ഏഴാമതുമായുള്ളത് യഥാക്രമം എക്സ് വീഡുയോസ്, എക്സെന്എക്സ്എക്സ് എന്നീ പോണ് സൈറ്റുകളാണ്. പ്രതിമാസം 80.49 കോടി സന്ദര്‍ശകരാണ് ഇന്ത്യയില്‍ നിന്നും എക്സ് വീഡിയോസ് വെബ്സൈറ്റിലുള്ളത്. 78.61 കോടി സന്ദര്‍ശകരാണ് എക്സ് എന്‍ എക്സ് എക്സ് വെബ്സൈറ്റിനുള്ളത്.
പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഗൂഗിള്‍.കോം, ഗൂഗിള്‍.കോം.ഇന്‍ വെബ്സൈറ്റുകളാണ്. മൂന്നാം സ്ഥാനത്തുള്ള ഫെയ്സ്ബുക്കിന് 189 കോടിയിലധികം ആളുകളാണ് ഇന്ത്യയില്‍ നിന്നും പ്രതിമാസ സന്ദര്‍ശകരായുള്ളത്. നാലാം സ്ഥാനത്തുള്ള യൂട്യൂബിനാകട്ടെ 117 കോടി സന്ദര്‍ശകരാണുള്ളത്. ആമസോണ്‍ , വിക്കീപീഡിയ, ഫ്ളിപ്കാര്‍ട്ട് വെബ്സൈറ്റുകളാണ് എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിലുള്ളത്. 2017ലെ കണക്കനുസരിച്ച് 133 കോടിയോളം ആളുകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 80 കോടിയിലധികം പോണ്‍വെബ്സൈറ്റ് സന്ദര്‍ശകര്‍ ഉണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
സിമിലര്‍ വെബിന്റെ കണക്കനുസരിച്ച് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് യൂട്യൂബിലും, ഈ പോണ് വെബ്സൈറ്റുകളിലുമാണ്. യൂട്യൂബില്‍ ഒറ്റ സന്ദര്‍ശനത്തില്‍ ശരാശരി 15 മിനിറ്റ് 22 സെക്കന്റ് നെരം ആളുകള്‍ ചെലവഴിക്കുമ്പോള്‍ എക്സ് വീഡിയോസ്, എക്സ് എന്‍ എക്സ് എക്സ് വെബ്സൈറ്റുകളില്‍ യഥാക്രമം 13 മിനിറ്റ് 14 സെക്കന്റ്, 13 മിനിറ്റ് 18 സെക്കന്റ് എന്നിങ്ങനെയാണ്.
ആഗോള തലത്തില്‍ ഈ കണക്കുകള്‍ പരിശോധിച്ചാല്‍ സിമിലര്‍ വെബ്സൈറ്റിന്റെ കണക്കുകള്‍ പ്രകാരം ഏറ്റവും അധികം സന്ദര്‍ശകരുള്ള ആദ്യത്തെ 20 വെബ്സൈറ്റുകളില്‍ നാലെണ്ണം പോണ് വെബ്സൈറ്റുകളാണ്. ഇതില്‍ എട്ടാം സ്ഥാനത്തുള്ളത് എക്സ് എന്‍ എക്സ് എക്സ് വെബ്സൈറ്റാണ്.
പോണ് വെബ്സൈറ്റുകള്‍ക്ക് ഇത്രയേറെ സ്വീകാര്യത രാജ്യത്തുണ്ടെങ്കിലും വെബ്സൈറ്റുകളെല്ലാം നിയന്ത്രിക്കുന്നത് വിദേശ രാജ്യങ്ങളില്‍ നിന്നാണ്. പോണ് ഉള്ളടക്കങ്ങളുടെ നിര്‍മാണവും വിതരണവും ഇന്ത്യ നിയമപരമായി വിലക്കുന്നുണ്ട്. 2015 ല്‍ പോണ്‍വെബ്സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിഞ്ഞിരുന്നു. എല്ലാ വെബ്സൈറ്റുകളും നിരോധിക്കാലുള്ള തീരുമാനത്തില്‍ നിന്നും മാറി കുട്ടികളുടെ ലൈംഗികത കാണുന്നതും പ്രദര്‍ശിപ്പിക്കുന്നതും വിലക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ടെലികോം മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്യ റിലയന്‍സ് ജിയോ മാത്രമാണ് ഇപ്പോള്‍ ഈ ഉത്തരവ് പാലിച്ചിരിക്കുന്നതെങ്കിലും താമസിക്കാതെ മറ്റ് കമ്പനികളും ഉത്തരവ് നടപ്പിലാക്കാനിടയുണ്ട് എന്നാണ് വിവരം.






