
വഴിയോരത്ത് മീന്‍ കച്ചവടം ചെയ്യുന്ന ആള്‍ക്കു മുന്നിലാണ് കാക്ക വന്നിരുന്നത്. സാധാരണ മനുഷ്യനു മുന്നില്‍ എത്തിയാലും അത്രയ്ക്ക് പേടി കാണിക്കാത്തവരാണ് കാക്കള്‍. എന്നാല്‍ ഈ കാക്കയ്ക്ക് പേടി പോയിട്ട് ‘ആവശ്യം’ കച്ചവടക്കാരനോട് വ്യക്തമാക്കി കൊടുക്കുകയും ചെയ്തു. എന്തായാലും കാക്കയും മീന്‍ കച്ചവടക്കാരനും തമ്മിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
മത്തിയും അയലും ആയിരുന്നു അവിടെ കച്ചവടത്തിനുണ്ടായിരുന്നത്. അവിടേക്ക് എത്തിയ കാക്ക മത്തിയും അയലയും മാറിമാറി നിരീക്ഷിച്ചു. വലുപ്പത്തില്‍ മുന്നില്‍ നില്ക്കുന്ന അയല തന്നെ മതിയെന്ന് കാക്ക ഉറപ്പിച്ചു. എന്നാല്‍ കാക്കയോട് സഹതാപം തോന്നിയ കച്ചവടക്കാരന് ആ പോട്ടെ... എന്ന് വിചാരിച്ച് ഒരു മത്തി നീട്ടി. അപ്പോഴാണ് കാക്ക തറവാടി സ്വഭാവം പുറത്തെടുത്തത്. മത്തി വേണ്ടെന്ന് കാക്ക തീര്‍ത്തു പറഞ്ഞു. മൈന്‍ഡ് പോലും കാണിച്ചുമില്ല. ഒടുവില്‍ വലിപ്പമുള്ള അയല കാണിച്ചപ്പോള്‍ വാങ്ങി പറക്കുകയായിരുന്നു. സമീപത്ത് നിന്നവരാണ് വീഡിയോ പകര്‍ത്തിയത്.






