ന്യൂഡല്‍ഹി : ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കാനുള്ള സമയനിയന്ത്രണത്തില്‍ തമിഴ്നാടിന് മാത്രം ഇളവ് അനുവദിച്ച് സുപ്രീംകോടതി. പകല്‍ സമയത്ത് സൗകര്യപ്രദമായ രണ്ടു മണിക്കൂര്‍ നേരം തമിഴ്നാടിന് പടക്കങ്ങള്‍ പൊട്ടിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നല്കിയ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.
തമിഴ്നാട് സര്‍ക്കാരിന് മാത്രമാണ് കോടതി ഇളവ് അനുവദിച്ചത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് രാത്രി 10 വരെ പടക്കങ്ങള്‍ ഉപയോഗിക്കാവൂ എന്നും കോടതി ഉത്തരവിട്ടു. ദീപാവലി ദിനത്തില്‍ രാത്രി എട്ടുമുതല്‍ രാത്രി 10 വരെ മാത്രമേ പടക്കങ്ങള്‍ ഉപയോഗിക്കാവൂ എന്നാണ് ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇന്നലെ വിധി പുറപ്പെടുവിച്ചത്. കൂടാതെ ഡല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും കോടതി നിബന്ധന വെച്ചു.

Comments